സതിയും സ്ത്രീധനവും നിരോധിച്ചു; എന്തു കൊണ്ട് മുത്തലാഖ് പാടില്ല -സ്മൃതി ഇറാനി

ന്യൂഡൽഹി: സതി, സ്ത്രീധനം എന്നീ സമ്പ്രദായങ്ങൾ നിരോധിച്ചതാണെന്നും എന്തു കൊണ്ട് മുത്തലാഖ് നിരോധിക്കാൻ പാടില്ല െന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. മുത്തലാഖിനെതിരായ നിയമം മുസ് ലിം സമുദായത്തിലെ സ്ത്രീകളെ ശാക്തീകരിക്കും. ക േന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ ഇത്തരം ബിൽ കൊണ്ടുവരാൻ കോൺഗ്രസ് പരാജയപ്പെട്ടെന്നും സ്മൃതി ഇറാനി ആരോപിച്ചു.

മുത്തലാഖിനെ കുറിച്ച് ഇസ് ലാമിലെ ഒരു ഖലീഫ പറഞ്ഞിട്ടുണ്ടെന്ന് ഖുർആനിലെ വാചകങ്ങൾ ചൂണ്ടിക്കാട്ടി സ്മൃതി പറഞ്ഞു. എന്നാൽ, ഇക്കാര്യം വിശദീകരിക്കാൻ സി.പി.എം എം.പി മുഹമ്മദ് സലിം ആവശ്യപ്പെട്ടെങ്കിലും സ്മൃതി തയാറായില്ല.

ഇസ് ലാമിൽ വിവാഹം എന്നത് ഒരു കരാറാണ്. ഏകപക്ഷീയമായി ഭർത്താവിന് ഈ കരാർ റദ്ദാക്കാൻ സാധിക്കില്ല. റദ്ദാക്കിയാൽ വലിയ പ്രത്യാഘാതത്തിന് വഴിവെക്കുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

Full View
Tags:    
News Summary - Triple Talaq Bill smriti irani -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.