മുത്തലാഖ്​ ബിൽ സെലക്​ട്​ കമ്മിറ്റിക്ക്​ വിടണമെന്ന്​ പ്രതിപക്ഷം; സഭ പിരിഞ്ഞു

ന്യൂഡൽഹി: മുത്തലാഖ്​ ബിൽ പാസാക്കാനാകാതെ രാജ്യസഭ ജനുവരി രണ്ടുവരെ പിരിഞ്ഞു. മുത്തലാഖ്​ ബിൽ സെലക്​ട്​ കമ്മിറ്റ ിക്ക്​ വിടണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സർക്കാർ തള്ളിയതിനെ തുടർന്ന്​ ബഹളം നിയന്ത്രണാതീതമായതോടെയാണ്​ സഭ പ ിരിഞ്ഞത്​.

ബില്ല്​ സെലക്​ട്​ കമ്മിറ്റിക്ക്​ വിടണമെന്നതാണ്​ പ്രതിപക്ഷ പാർട്ടികളുടെ ഏകകണ്​ഠമായ തീരുമാനമെ ന്ന്​ തൃണമൂൽ കോൺഗ്രസ്​ എം.പി ഡെറിക്​ ഒബ്രീനാണ്​ രാജ്യസഭയിൽ വ്യക്​തമാക്കി. നേരത്തെ ലോക്​സഭയിലും ഇതേ നിലപാടായിരുന്നു പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ചിരുന്നത്​.

രാജ്യ സഭ വീണ്ടും ചേർന്നപ്പോഴാണ്​ പ്രതിപക്ഷത്തി​​​​െൻറ തീരുമാനം ഡെറിക്​ ഒബ്രീൻ സഭയെ അറിയച്ചത്​.

കോടിക്കണക്ക്​ ജനങ്ങളുടെ ജീവിതത്തെ ഗുണപരമായും അല്ലാതെയും ബാധിക്കാൻ ഇടയുള്ള പ്രധാനപ്പെട്ട ഒരു ബില്ല്​ കെലക്​ട്​ കമ്മിറ്റിയിൽ പോകാതെ പാസാക്കാനാകില്ലെന്ന്​ രാജ്യസഭാ പ്രതിപക്ഷ നേതാവ്​ ഗുലാം നബി ആസാദും വ്യക്​തമാക്കി.

എന്നാൽ ബിൽ സെലക്​ട്​ കമ്മിറ്റിക്ക്​ വിടണമെന്ന ആവശ്യം സർക്കാർ തള്ളി. ബിൽ പാസാക്കാതിരിക്കാനാണ്​ പ്രതിപക്ഷം ഇൗ ആവശ്യമുന്നയിക്കുന്നതെന്ന്​ കേന്ദ്രസർക്കാർ ആരോപിച്ചു. തുടർന്ന്​ സഭയിൽ ബഹളം തുടങ്ങി.

നേരത്തെ, മുത്തലാഖ് ബിൽ അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷ എം.പിമാരുടെ ബഹളത്തെ തുടർന്ന് സഭാ നടപടികൾ ഉച്ചക്ക് രണ്ടു മണിവരെ നിർത്തിവെച്ചിരുന്നു. കാവേരി വിഷയത്തിലാണ് അണ്ണാ ഡി.എം.കെ എം.പിമാർ ബഹളം വെച്ച് സഭയുടെ നടുത്തളത്തിൽ ഇറങ്ങിയത്. അണ്ണാ ഡി.എം.കെയെ ഉപയോഗിച്ച് സർക്കാർ സഭ തടസപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. ബഹളങ്ങളുടെ ഉത്തരവാദിത്തം പ്രതിപക്ഷത്തിന്‍റെ തലയിൽ കെട്ടിവെക്കരുതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

അതേസമയം, നടുത്തളത്തിൽ ഇറങ്ങി ബില്ലിനെ എതിർക്കാനാണ് അണ്ണാ ഡി.എം.കെയും നീക്കം. മുത്തലാഖ് ബില്ലിനെ എതിർക്കുന്നതായി അണ്ണാ ഡി.എം.കെ േനതാവും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ പറഞ്ഞു. മതകാര്യങ്ങളിൽ മോദി സർക്കാർ ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Triple Talaq bill must be sent to the select committee - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.