50 കൗൺസിലർമാർ ബി.ജെ.പിയിൽ ചേർന്നില്ല, ആറ് പേർ​ മാത്രമെന്ന്​ തൃണമൂൽ

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിന്ന്​ മൂന്ന്​ എം.എൽ.എമാരും അമ്പതോളം തൃണമൂൽ കോൺഗ്രസ്​ കൗൺസിലർമാരും ബി.ജെ.പിയിൽ ച േർന്നതായുള്ള അവകാശവാദത്തെ തള്ളി തൃണമൂൽ കോൺഗ്രസ്​​​.

അമ്പത്​ കൗൺസിലർമാർ പാർട്ടി വിട്ടിട്ടില്ല. സസ്​പെൻഡ ്​ ചെയ്യപ്പെട്ട ഒരു എം.എൽ.എയും ആറ്​ കൗൺസിലർമാരും മാത്രമാണ് ബി.ജെ.പിയിൽ ചേർന്നതെന്നും പാർട്ടി ട്വിറ്ററിലൂടെ അറിയിച്ചു. തോക്കിൻ മുനയിൽ നിർത്തിയാണ് ​ഇത്​ നടത്തിയതെന്നും തൃണമൂൽ കോൺഗ്രസ്​ ആരോപിച്ചു. വസ്​തുതാ പരിശോധനയെന്ന ഹാഷ്​ ടാഗോട്​ കൂടിയാണ്​ ടി.എം.സി ട്വീറ്റ്​ ചെയ്​തിരിക്കുന്നത്​.​

ബി.ജെ.പി നേതാവ്​ മുകുൾ റോയിയുടെ മകൻ സുഭ്രാംഗ്​ഷു റോയ്, തുഷാർകാന്തി ഭട്ടാചാര്യ,​ സി.പി.എം എം.എൽ.എ ദേബേന്ദ്ര നാഥ്​ റോയ്​ എന്നിങ്ങനെ മൂന്ന്​ എം.എൽഎമാരും 50 മുനിസിപ്പൽ കൗൺസിലർമാരുമാണ്​ ചൊവ്വാഴ്​ച ബി.ജെ.പിയിൽ എത്തിയത്​. വാർത്താസമ്മേളനത്തിലാണ്​ ഇവർ പാർട്ടി പ്രവേശനം പ്രഖ്യാപിച്ചത്​.

Tags:    
News Summary - Trinamool does fact check, claims not 50, only 6 councillors and 1 MLA joined BJP -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.