ട്രാൻസ്​ജെൻഡർ അവകാശ ഭേദഗതി ബിൽ പിൻവലിക്കണം -സുപ്രീംകോടതി സമിതി

ന്യൂ​ഡ​ൽ​ഹി: ലിം​ഗ​സ്വ​ത്വം സ്വ​യം നി​ർ​ണ​യി​ക്കാ​നു​ള്ള വ്യ​ക്തി​ക​ളു​ടെ അ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന ‘ട്രാ​ന്‍സ്‌​ജെ​ന്‍ഡ​ര്‍ അ​വ​കാ​ശ​സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി ബി​ൽ- 2026’ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി ഉ​പ​ദേ​ശ​ക സ​മി​തി കേ​ന്ദ്ര സ​ർ​ക്കാ​റി​ന് ക​ത്ത​യ​ച്ചു. വ്യ​ക്തി​ക​ൾ സ്വ​യം തി​രി​ച്ച​റി​ഞ്ഞ ലിം​ഗ​പ​ദ​വി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന 2014ലെ ​സു​പ്രീം​കോ​ട​തി വി​ധി​ക്ക് വി​രു​ദ്ധ​മാ​ണ് ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ളെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി ഹൈ​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് ആ​ശാ മേ​നോ​ൻ അ​ധ്യ​ക്ഷ​യാ​യ സ​മി​തി​യാ​ണ് കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി മ​ന്ത്രി വീ​രേ​ന്ദ്ര കു​മാ​റി​ന് ക​ത്ത​യ​ച്ച​ത്.

ബി​ൽ വ​ലി​യ ആ​ഘാ​ത​മാ​ണെ​ന്നും ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ സ​മൂ​ഹ​ത്തെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ലിം​ഗ​പ​ദ​വി സ്വ​യം നി​ശ്ച​യി​ക്കാ​നു​ള്ള അ​വ​കാ​ശം നീ​ക്കം ചെ​യ്ത് പ​ക​രം മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്റെ അ​നു​മ​തി കൊ​ണ്ടു​വ​രു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ലിം​ഗ​മാ​റ്റ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ജി​ല്ലാ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ സ്വ​കാ​ര്യ​ത​യു​ടെ ലം​ഘ​ന​മാ​ണ്.

ജ​ന​ന​സ​മ​യ​ത്തെ ലിം​ഗ​വു​മാ​യി ഒ​ത്തു​പോ​കാ​ത്ത​വ​രെ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ നി​ർ​വ​ച​ന​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് തെ​റ്റാ​ണ്. ഭേ​ദ​ഗ​തി​യി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള പ​ല കു​റ്റ​കൃ​ത്യ​ങ്ങ​ളും നി​ല​വി​ൽ​ത​ന്നെ ബി.​എ​ൻ.​എ​സ്, ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് എ​ന്നി​വ​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണെ​ന്നും ക​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. പ്ര​തി​പ​ക്ഷ എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് ബി​ൽ ചൊ​വ്വാ​ഴ്ച ലോ​ക്സ​ഭ​യും ബു​ധ​നാ​ഴ്ച രാ​ജ്യ​സ​ഭ​യും പാ​സാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Transgender Rights Amendment Bill should be withdrawn - Supreme Court panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.