ഗൗരി ലങ്കേഷ് വധക്കേസ്: പരിശീലനത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തി

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ കൊലയാളി പരിശീലനത്തിനായി ഉപയോഗിച്ച തോക്ക് കണ്ടെത്തി. മഹാരാഷ്​​ട്ര തീവ്രവാ ദവിരുദ്ധ സേന കഴിഞ്ഞവർഷം ആഗസ്​റ്റിൽ പിടിച്ചെടുത്ത അനധികൃത തോക്കുകളിൽ ഒന്ന് കർണാടകയിലെ ബെളഗാവിയിലെ ആയുധപരിശ ീലന കേന്ദ്രത്തിൽനിന്നു കണ്ടെത്തിയ തിരകളുമായി ചേർന്നതായാണ് ഫോറൻസിക് സംഘത്തി​െൻറ കണ്ടെത്തൽ. പരിശീലനത്തിനായി ഉപയോഗിച്ച തോക്ക് കണ്ടെത്തിയെങ്കിലും ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച 7.65 എം.എമ്മി​െൻറ നാടൻതോക്ക് ഇനിയും കണ്ടെത്താനായിട്ടില്ല.

കൊലപാതകം നടത്തുന്നതിനായി ഉപയോഗിച്ച തോക്കിന് സമാനായ 7.65 എം.എം നാടൻതോക്കു തന്നെയാണ് പരിശീലനത്തിനായി ഉപയോഗിച്ചത്. ഗൗരി ലങ്കേഷി​െൻറ കൊലയാളിയായ പരശുറാം വാഗ്​മറെക്കും മറ്റൊരു പ്രതിയായ ഗണേഷ് മിസ്കിനും ബെളഗാവിയിലെ വനമേഖലയിലെ ഫാമിലാണ് ആയുധപരിശീലനം നൽകിയിരുന്നത്. ഇവിടെനിന്നു തിരകളും വെടിയുണ്ടകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ തിരകളും മഹാരാഷ്​​ട്രയിൽനിന്നു കണ്ടെത്തിയ തോക്കുകളുമായാണ് ഫോറൻസിക് വിഭാഗം പരിശോധിച്ചത്. തുടർന്നാണ് പരിശീലനത്തിന് ഉപയോഗിച്ച തോക്കാണിതെന്ന്​ സ്​ഥിരീകരിച്ചത്​.

Tags:    
News Summary - Training pistol used by Gauri Lankesh’s killers identified- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.