ജനുവരി ഒന്നുമുതല്‍ എല്ലാ ട്രെയിനുകളിലും ഒഴിവുള്ള സീറ്റുകള്‍ക്ക് നിരക്കിളവ്


ന്യൂഡല്‍ഹി: ജനുവരി ഒന്നു മുതല്‍ എല്ലാ ട്രെയിനുകളിലും റിസര്‍വേഷന്‍ പട്ടിക തയാറാക്കിയ ശേഷം ഒഴിവുള്ള സീറ്റുകള്‍ക്ക് 10 ശതമാനം ഇളവ് നല്‍കാനൊരുങ്ങി റെയില്‍വേ. പട്ടികയിലെ അവസാനത്തെ ടിക്കറ്റിന് ഏര്‍പ്പെടുത്തിയ നിരക്കിന്‍െറ 10 ശതമാനമായിരിക്കും ഇളവ് നല്‍കുക. ഈ മാസം ആദ്യം ശതാബ്ദി, തുരന്തോ, രാജധാനി ട്രെയിനുകളില്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. മറ്റു ട്രെയിനുകളിലെ റിസര്‍വേഷന്‍ ക്ളാസുകളില്‍കൂടി ആറു മാസത്തേക്ക് ഈ സംവിധാനം പരീക്ഷിക്കാനാണ് നീക്കമെന്ന് റെയില്‍വേ മന്ത്രാലയത്തിന്‍െറ സര്‍ക്കുലറില്‍ വ്യക്തമാക്കി.

ആദ്യ പട്ടിക തയാറാക്കുന്നതിനു മുമ്പ് റിസര്‍വേഷന്‍ പട്ടികയില്‍ വിറ്റ അവസാനത്തെ ടിക്കറ്റ് നിരക്കിന്‍െറ 10 ശതമാനം ഇളവാണ് ഒഴിവുള്ള സീറ്റുകള്‍ക്ക് നല്‍കുക. ട്രെയിന്‍ പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പാണ് ആദ്യ പട്ടിക തയാറാക്കുക. സുതാര്യത ഉറപ്പാക്കാന്‍ പട്ടികയില്‍ അവസാനം വിറ്റ ടിക്കറ്റിന്‍െറ നിരക്ക് രേഖപ്പെടുത്തും. സംവരണം ചെയ്ത സീറ്റുകളിലെ യാത്രക്കാരന്‍ എത്തിയില്ളെങ്കില്‍ ആ സീറ്റുകളിലും നിരക്കിളവ് നല്‍കും.

പുതിയ സംവിധാനത്തിന്‍െറ കാലാവധി നീട്ടുന്നതു സംബന്ധിച്ച് സോണല്‍ റെയില്‍വേ അടുത്ത വര്‍ഷം ഏപ്രില്‍ 13ന്  റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തിരക്കിനൊത്ത് നിരക്ക് സംവിധാനം ഏര്‍പ്പെടുത്തിയതോടെ ചില റൂട്ടുകളില്‍ നിരക്ക് വര്‍ധിക്കുകയും യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഒഴിവുള്ള സീറ്റുകളില്‍ നിരക്കിളവ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

 

Tags:    
News Summary - train reservation had get discount

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.