ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ധീരത പ്രകടമാക്കുന്ന ചിത്രങ്ങ ളുമായി ഡൽഹി-വാരാണസി കാശിവിശ്വനാഥ് ട്രെയിൻ ഫ്ലാഗ്ഓഫ് ചെയ്തു. തിങ്കളാഴ്ച കാർഗിൽ വിജയ ദിവസത്തിലായിരുന്നു ചടങ്ങ്.
കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ, റെയിൽവേ സഹമന്ത്രി സുരേഷ് അംഗദി, മീനാക്ഷി ലേഖി എം.പി എന്നിവർ ഫ്ലാഗ്ഓഫ് ചെയ്തു. കാർഗിൽ യുദ്ധ വിജയത്തിെൻറ 20ാം വാർഷികത്തിെൻറ ഭാഗമായി 10 ട്രെയിനുകളിലാണ് ചിത്രങ്ങൾ പതിച്ചത്.
ഇതിൽ ആദ്യ ട്രെയിനാണ് കാശിവിശ്വനാഥ് എക്സ്പ്രസ്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ചില സൈനികരുടെ കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.