പഞ്ചാബിൽ ട്രെയിനിന് തീപിടിച്ചു

ഛണ്ഡീഗഢ്: പഞ്ചാബിൽ ട്രെയിനിന് തീപിടിച്ചു. ലുധിയാനയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഗരീബ് രഥ് ട്രെയിനിനാണ് രാവിലെ തീപിടിച്ചത്.19ാം നമ്പർ ബോഗിയിൽ നിന്നാണ് തീ ഉയർന്നത്. ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരിൽ ചിലർക്ക് പരിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


തീ ഉയർന്നതിനെ തുടർന്ന് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ട് തീവണ്ടി നിർത്തുകയും യാത്രക്കാർ ബോഗിയിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയുമായിരുന്നു. തിരക്കിട്ടിറങ്ങുന്നതിനിടെയാണ് ചില യാത്രക്കാർക്ക് പരിക്കേറ്റത്. തീപിടുത്തമറിഞ്ഞ ഉടൻ തന്നെ റെയിൽവേ ടീമും ലോക്കൽ പൊലീസും സംഭവ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തി. ഒരു മണിക്കൂറോളം സമയമെടുത്താണ് തീ പൂർണമായും അണച്ചത്.

Tags:    
News Summary - Train catches fire in Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.