ന്യൂഡൽഹി: ഡിജിറ്റൽ രീതികൾ വഴിയുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ് 66 ശതമാനമായി വർധിച്ചു. 2017-18 വർഷത്തെ കണക്കാണിത്. 2016-17ൽ ഇൗ രീതിയിലുള്ള ഇടപാട് 60 ശതമാനം ആയിരുന്നു. റെയിൽവേ സഹമന്ത്രി രാജൻ ഗോഹൈൻ രാജ്യസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.
ഇൗ വർഷം ജൂൺ വരെയുള്ള കണക്കുവെച്ചാണ് മന്ത്രി വിവരം പങ്കുെവച്ചത്. ടിക്കറ്റ് ബുക്കിങ്ങിന് പുറമെ പാർസൽ ബുക്കിങ് മേഖലയിലും ഡിജിറ്റൽ ഇടപാടിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി ഒാൺലൈൻ ബുക്കിങ്ങിന് സർവിസ് ചാർജ് 2016 നവംബർ മുതൽ ഒഴിവാക്കിയിട്ടുണ്ട്. ഇൗ മാസം 31 വരെയാണ് ഇളവ് ലഭ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.