പാഞ്ഞെത്തിയ ട്രക്ക് പിന്നില്‍ ഇടിച്ചു, നിയന്ത്രണം വിട്ട മിനി വാന്‍ ബസില്‍ ഇടിച്ചുകയറി; പുണെയില്‍ ഒൻപത് മരണം

മുംബൈ: പുണെയിൽ മിനി വാനും ബസും കൂട്ടിയിടിച്ച് ഒൻപത് മരണം. പുണെ-നാസിക് ഹൈവേയില്‍ നാരായണ്‍ഗാവില്‍ രാവിലെ പത്തുമണിയോടെയാണ് അപകടം.

പാഞ്ഞെത്തിയ ട്രക്ക് പിന്നില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട മിനി വാന്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മിനി വാനില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. പൂർണമായും തകർന്ന നിലയിലാണ് മിനിവാനുള്ളത്. മരിച്ചവരില്‍ ഭൂരിഭാഗവും ജുന്നാറിലെ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. ഹൈവേയിലെ അലെഫട്ടയ്ക്കും നാരായണ്‍ഗാവിനും ഇടയിലുള്ള വ്യത്യസ്ത സ്ഥലങ്ങളിലേക്ക് ഗ്രാമീണരെ കൊണ്ടുപോകുന്ന മിനി വാന്‍ ആണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - tragic accident on Pune-Nashik Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.