നോ പാർക്കിങ്ങിൽ ബൈക്ക് നിർത്തി; ഉടമയെ അടക്കം ക്രെയിനിൽ പൊക്കിയെടുത്ത് ട്രാഫിക് പൊലീസ്

പുണെ: വാഹന പാർക്കിങ് നിരോധിച്ച സ്ഥലത്ത് ബൈക്ക് നിർത്തിയിട്ടതിന് ട്രാഫിക് പൊലീസിൻെറ വിചിത്ര നടപടി. ബൈക്കിൽ ഇരിക്കുകയായിരുന്ന യുവാവിനെ അടക്കം ക്രെയിൻ ഉപയോഗിച്ച് പൊക്കി നീക്കുകയാണ് ചെയ്തത്. ചിത്രങ്ങൾ റോഡിലുണ്ടായിരുന്നവർ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി.

പുണെയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്രദേശത്ത് അനധികൃത പാർക്കിങ് മൂലം രൂക്ഷ ഗതാഗതക്കുരുക്ക് പതിവായിരുന്നു. ഇതോടെ കർശന നടപടികൾ അധികൃതർ സ്വീകരിച്ചുവരികയായിരുന്നു. ഇതിനിടെയാണ് നോ പാർക്കിങ് ഏരിയയിൽ ബൈക്ക് കണ്ടെത്തിയത്. ട്രാഫിക് പൊലീസെത്തി ക്രെയിൻ ഉപയോഗിച്ച് ബൈക്ക് നീക്കാൻ തുടങ്ങിയതോടെ ഉടമ എത്തി ബൈക്കിന് മുകളിൽ ഇരിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇറങ്ങാൻ പറഞ്ഞിട്ടും യുവാവ് ചെവികൊണ്ടില്ലെന്നാണ് പൊലീസ് പറയുന്നത്. യുവാവിൽനിന്ന് പിന്നീട് പിഴയും ഈടാക്കിയിട്ടുണ്ട്.

Tags:    
News Summary - traffic police towed motorbike with its owner in Pune

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.