വാക്​സിനെടുത്തവർക്ക്​ അന്തർ സംസ്ഥാന യാത്രക്ക്​ ആർ.ടി.പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കരുതെന്ന്​ ടൂറിസം മന്ത്രാലയം

ന്യൂഡൽഹി: രണ്ട്​ ഡോസ്​ വാക്​സിനെടുത്തവർക്ക്​ അന്തർ സംസ്ഥാന യാത്രക്ക്​ ആർ.ടി.പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കരുതെന്ന്​ ടൂറിസം മന്ത്രാലയം. വാക്​സിൻ സർട്ടിഫിക്കറ്റുമായി ജനങ്ങൾക്ക്​ സംസ്ഥാനങ്ങളിലേക്ക്​ പ്രവേശനം അനുവദിക്കണമെന്നും മന്ത്രാലയം വ്യക്​തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട്​ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ടൂറിസം മന്ത്രാലയം കത്തയച്ചു.

ചില സംസ്ഥാനങ്ങൾ രണ്ട്​ ഡോസ്​ വാക്​സിനെടുത്ത യാത്രികർക്ക്​ പ്രവേശനം അനുവദിക്കുന്നുണ്ട്​. എന്നാൽ, പശ്​ചിമബംഗാൾ, കർണാടക, ഗോവ, ചത്തീസ്​ഗഢ്​ തുടങ്ങിയ സംസ്ഥാനങ്ങൾ വാക്​സിൻ സർട്ടിഫിക്കറ്റിനൊപ്പം ആർ.ടി.പി.സി.ആർ പരിശോധന ഫലം കൂടി ചോദിക്കുന്നുണ്ട്​. ഇത്​ ഒഴിവാക്കി ഇക്കാര്യത്തിൽ ഏകീകൃത പ്രോ​ട്ടോകോൾ കൊണ്ടു വരികയാണ്​ കേന്ദ്രസർക്കാറിന്‍റെ ലക്ഷ്യം.

ആഗസ്റ്റ്​ അഞ്ചിന്​ ടൂറിസം രംഗത്ത്​ പ്രവർത്തിക്കുന്ന ചില സംഘടനകളുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ ഇത്തരമൊരു ആവശ്യം ഉയർന്നു വന്നിരുന്നു. തുടർന്ന്​ ആരോഗ്യമന്ത്രാലയം വ്യോമയാന മന്ത്രാലയം എന്നിവരുമായി ടൂറിസം മന്ത്രാലയം ചർച്ച നടത്തുകയും ചെയ്​തിരുന്നു.

Tags:    
News Summary - Tourism ministry urges states & UTs to exempt fully-vaccinated Travellers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.