Posted On
date_range Updated On
date_range കുംഭമേള അവസാനിപ്പിച്ചെന്ന് ഒരു വിഭാഗം
ഹരിദ്വാർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ച് ഹരിദ്വാറിൽ നടക്കുന്ന കുംഭമേള നേരത്തെ അവസാനിപ്പിക്കാൻ ധാരണയായതായി റിപ്പോർട്ട്. മുഖ്യ പുരോഹിതരിൽ ഒരാളായ സ്വാമി അവദേശ്വാനന്ദ് ഗിരിയാണ് ഇക്കാര്യം അറിയിച്ചത്. ജുന അഖാഡയിലെ അംഗമാണ് സ്വാമി അവദേശ്വാനന്ദ് ഗിരി.
ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ നിമഞ്ജന ചടങ്ങുകൾ നേരത്തെ പൂർത്തിയാക്കി ജുന അഖാഡ കുംഭമേളയിൽ നിന്ന് പിന്മാറുകയാണെന്ന് സ്വാമി അവദേശ്വാനന്ദ അറിയിച്ചു.
അതേസമയം, യു.പി, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾ കുംഭമേള കഴിഞ്ഞെത്തുന്നവർക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ക്വാറന്‍റീനും നിർബന്ധിത കോവിഡ് പരിശോധനയും തീർഥാടകർക്ക് നടത്തുമെന്ന് സംസ്ഥാനങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.