കുംഭമേളയിലെ മുഖ്യ പുരോഹിതൻ കോവിഡ് ബാധിച്ച് മരിച്ചു; 80ലധികം മത നേതാക്കള്‍ക്കും കോവിഡ്
ഹരിദ്വാര്‍: ഹരിദ്വാർ കുംഭമേളയില്‍ പങ്കെടുത്ത മുഖ്യ പുരോഹിതന്മാരില്‍ ഒരാള്‍ കോവിഡ് 19 ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. 80ലധികം മത നേതാക്കള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഈ ആഴ്ച ആദ്യമാണ് സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസിനെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം കോവിഡ് ബാധിച്ച് വ്യാഴാഴ്ചയാണ് മരിച്ചത്.
രാജ്യത്ത് കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിലായിരുന്നു കുംഭ മേള നടത്തിയത്. ആരോഗ്യവിദഗ്ധരും മറ്റും കുംഭമേള കോവിഡിന്‍റെ മഹാവ്യാപനത്തിന് വഴിവെക്കുമെന്ന് തുടക്കം മുതലേ മുന്നറിയിപ്പ് നൽകിയിരുന്നു. 12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയിൽ 25 ദശലക്ഷത്തോളം പങ്കെടുക്കാറുണ്ട്. ഈ ആഴ്ച്ചയിലെ രണ്ട് ദിവസങ്ങളിലായി 4.6 ദശലക്ഷം ആളുകളാണ് മേളയിൽ പങ്കെടുത്തത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,353 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. 1185 മരണവും സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,42,91,917 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,25,47,866 പേർ രോഗമുക്തി നേടി. 15,69,743പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,74,308 പേർക്കാണ് കോവിഡ് മൂലം ഇതുവരെ രാജ്യത്ത് ജീവൻ നഷ്ടെപ്പട്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.