ഇലക്ടറൽ ബോണ്ട്: സാന്‍റിയാഗോ മാർട്ടിന്‍റെ കമ്പനി 509 കോടി നൽകിയത് ഡി.എം.കെയ്ക്ക്

ന്യൂഡൽഹി: സാന്‍റിയാഗോ മാർട്ടിന്‍റെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനി ആകെ വാങ്ങിയ 1368 കോടിയുടെ ഇലക്ടറൽ ബോണ്ടുകളിൽ 509 കോടിയും ലഭിച്ചത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ പാർട്ടിയായ ഡി.എം.കെയ്ക്ക്. തെരഞ്ഞെടുപ്പ് കമീഷൻ ഇന്ന് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനിയാണ് ഏറ്റുമധികം ഇലക്ടറൽ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയപാർട്ടികൾക്ക് കോടികൾ സംഭാവനയായി നൽകിയത്. ഇ.ഡി നടപടി നേരിട്ട കമ്പനിയാണിത്.

ഡി.എം.കെയ്ക്ക് ഇലക്ടറൽ ബോണ്ട് വഴി ആകെ ലഭിച്ചത് 656.5 കോടിയാണ്. ഇതിൽ 77 ശതമാനവും നൽകിയത് ഫ്യൂച്ചർ ഗെയിമിങ്ങാണ്. മേഘ എൻജിനീയറിങ് വർക്സ് 105 കോടി നൽകിയപ്പോൾ ഇന്ത്യ സിമന്‍റ്സ് 14 കോടിയും സൺ ടി.വി 10 കോടിയും നൽകി.

അതേസമയം, തങ്ങൾക്ക് ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന നൽകിയ കമ്പനികളുടെ വിവരങ്ങൾ ഡി.എം.കെ സ്വയം വെളിപ്പെടുത്തിയിട്ടുണ്ട്. ഏതാനും പാർട്ടികൾ മാത്രമാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ട് വഴിയുള്ള പണം ലഭിച്ച ബി.ജെ.പിയോ പിന്നാലെയുള്ള തൃണമൂൽ കോൺഗ്രസോ കോൺഗ്രസോ സംഭാവന നൽകിയ സ്ഥാപനങ്ങളുടെ വിവരം സ്വമേധയാ പുറത്തുവിടാൻ തയാറായിട്ടില്ല. 

Tags:    
News Summary - Top poll bonds donor gave Rs 509 crore to MK Stalin's party, reveals new data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.