Representative Image

ഛത്തീസ്​ഗഡിൽ 50ലേറെ മാവോവാദികൾക്ക്​ കോവിഡെന്ന്​ പൊലീസ്​

റായ്​പുർ: മുതിർന്ന നേതാക്കൾ ഉൾപ്പെടെ 50ൽ അധികം മാവോവാദികൾക്ക്​ കോവിഡ്​ ബാധിച്ചതായി ഛത്തീസ്​ഗഡ്​ പൊലീസ്​. രോഗം സ്​ഥിരീകരിച്ചവർ സുക്​മ, ബിജാപൂർ ​പ്രദേശങ്ങളിലെ ഒളിത്താവളങ്ങളിൽ കഴിയുന്നതായാണ്​ വിവരം.

50ൽ അധികം മാവോവാദികൾ കോവിഡിൻറെ പിടിയിൽ​െപ്പട്ട്​ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന്​ ബസ്​തർ ​േറഞ്ച്​ ഐ.ജി സുന്ദരരാജ്​ പി. 'ദ പ്രിൻറി​'േനാട്​ പറഞ്ഞു. ബിജാപുർ, സുക്​മ ജില്ലകളിലെ ജാഗർഗുണ്ട, ബസഗുഡ, ക്രിസ്​താരം, പാമേഡ്​ തുടങ്ങിയ മാവോവാദി ബെൽറ്റുകളിലാണ്​ അവർ കഴിയുന്നത്​.

രോഗികളിൽ പലർക്കും കോവിഡ്​ ലക്ഷണങ്ങളും ശ്വാസതടസവുമുണ്ട്​. തലക്ക്​ 25 ലക്ഷം പ്രഖ്യാപിച്ച മൂന്ന്​ നേതാക്കളും രോഗബാധിതരിൽ ഉൾപ്പെടുമെന്ന്​ ദന്തേവാഡ എസ്​.പി അഭിഷേക്​ പല്ലവ പറഞ്ഞു.

'കോവിഡ്​ ബാധിതയായ മാവോവാദി നേതാവ്​ സുജാതയുടെ ആരോഗ്യനില വഷളാണ്​. അവർക്ക്​ ശ്വസിക്കാനോ ചലിക്കാനോ സാധിക്കുന്നില്ല. 2019ൽ രാമണ്ണയുടെ മരണം മുതൽ മാവോവാദികളുടെ അപ്രഖ്യാപിത നേതാവാണ്​ സുജാത. അവർക്കുപുറമെ, മാവോവാദി നേതാവ്​ ദിനേഷ്​, ദർഭ വാലി കമ്മിറ്റി സെക്രട്ടറി ജയ്​ലാൽ, സോമ്​ദു തുടങ്ങിയവരും കോവിഡ്​ ബാധയെത്തുടർന്ന്​ കഷ്​ടപ്പെടുകയാണ്​. ഇവർക്ക്​ സർക്കാർ 10 ലക്ഷം രൂപ വിലയിട്ടിരുന്നു' -പല്ലവ പറഞ്ഞു.

കോവിഡി​ന്​ പുറമെ ഭക്ഷ്യവിഷബാധയു​ം മാവോവാദികൾക്കിടയിൽ വില്ലനാകുന്നുണ്ടെന്നാണ്​ വിവരം. മാവോവാദി നേതാക്കൾ ഓൺ​ൈലനായി ഡോക്​ടർമാരിൽനിന്ന്​ ചികിത്സ തേടു​ന്നുണ്ടെന്നാണ്​ വിവരമെന്ന്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥരിലൊരാൾ പറഞ്ഞു. വിഡിയോ കോളിലുടെ അവർ ഡോക്​ടർമാരെ കണ്ട്​ ചികിത്സ തേടിയിരുന്നു. സുക്​മയിലെ കോണ്ട പ്രദേശത്തുനിന്ന്​ അവർ 150 ഓളം പി.പി.ഇ കിറ്റുകളും 200ഓളം കോവിഡ്​ വാക്​സിനും ശേഖരിച്ചിട്ടുണ്ടെന്നും മുതിർന്ന നേതാക്കൾക്ക്​ അടക്കം കോവിഡ്​ സ്​ഥിരീകരിച്ചതോടെ ക്യാമ്പിൽ ആശങ്ക പടർന്നിട്ടുണ്ടെന്നും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Top Maoist trio severely ill with Covid, say Chhattisgarh Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.