പ്രതീകാത്മക ചിത്രം

തലയ്ക്ക് 1.1 കോടി വിലയിട്ട മാവോവാദി നേതാവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഒഡീഷ: സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന മാവോവാദി നേതാവ് ഗണേഷ് ഉയികെ ഉൾപ്പെടെ നാല് മാവോവാദികൾ കൊല്ലപ്പെട്ടു. ഗണേഷ് ഉയികെയെ പറ്റി വിവരം നൽകുന്നവർക്ക് സർക്കാർ 1.1 കോടി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഒഡിഷയിലെ കന്ദമാൽ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. 69 കാരനായ ഗണേഷ് ഉയികെ പക്ക ഹനുമന്തു, രാജേഷ് തിവാരി, ചമ്രു, രൂപ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇയാൾ തെലങ്കാനയിലെ നൽഗൊണ്ടൂർ ജില്ലയിലെ ചെന്ദൂർ മണ്ഡലത്തിലെ പുല്ലേമല ഗ്രാമ നിവാസിയാണ്. കൊല്ലപ്പെട്ട മറ്റ് മൂന്നു പേരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - Top Maoist leader Ganesh Uike, with bounty of Rs 1.1 crore on his head, gunned down in Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.