ഖാലിസ്​താൻ നേതാവ്​ ഹർമീത്​ സിങ് ലഹോറിൽ കൊല്ല​പ്പെട്ടു

ന്യൂഡൽഹി: ഖാലിസ്​താൻ ലിബറേഷൻ ഫോഴ്​സ്​ നേതാവ്​ ഹർമീത്​ സിങ് ലഹോറിൽ വെച്ച്​ കൊല്ല​പ്പെട്ടു. മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട്​ പ്രാദേശിക സംഘവുമായുള്ള തർക്കത്തിനിടെയാണ്​ ഹർമീത്​ സിങ്​ കൊല്ലപ്പെട്ടതെന്ന്​ പാക ്​ സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. തിങ്കളാഴ്​ച വൈകിട്ട്​ ലഹോറിലെ ദേര ചഹൽ ഗുരുദ്വാരക്ക്​ സമീപത്ത്​ വെച്ചാണ്​ സംഭവം​.

2016-17ൽ പഞ്ചാബിലെ ആർ.എസ്​.എസ്​ നേതാക്കളെ കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയാണ്​​ ഹർമീത്​ സിങ്​. പാകിസ്​താനിലേക്ക്​ ആയുധങ്ങളും മയക്കുമരുന്നും​ കടത്തിയ കേസുകളിൽ ഇന്ത്യ തെരഞ്ഞിരുന്ന കുറ്റവാളി കൂടിയായിരുന്നു ഇയാൾ.

അമൃത്​സറിലെ ​​ഛേഹർത സ്വദേശിയായ സിങ്​ രണ്ടു ദശകമായി പാകിസ്​താനിലാണ്​ കഴിഞ്ഞിരുന്നത്​. ‘ഹാപ്പി പി.എച്ച്​.ഡി’ എന്ന ​പേരിൽ അറിയപ്പെട്ടിരുന്ന ഹർമീത്​ സിങ്ങിനെ പിടികൂടാൻ ഇൻറർപോൾ റെഡ്​കോർണർ നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു.

ഖാലിസ്​താൻ ലിബറേഷൻ ഫോഴ്​സ്​ അധ്യക്ഷൻ ഹർമീന്ദർ മി​ൻറൂ 2014 ൽ പഞ്ചാബ്​ പൊലീസി​​െൻറ പിടിയിലായ ശേഷം ഹർമീത്​ സിങ്ങാണ്​ സംഘടനയെ നയിച്ചിരുന്നത്​. മിൻറൂ 2018 ൽ ജയിലിൽ മരിച്ചതോടെയാണ്​ കെ.എൽ.എഫി​​െൻറ നേതൃസ്ഥാനത്ത്​ ഹർമീത്​ എത്തിയത്​.

Tags:    
News Summary - Top Khalistani leader Harmeet Singh killed near Lahore - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.