റിയയെ കുടുക്കാൻ അർണബ്​ നിർബന്ധിച്ചു; റിപ്പബ്ലിക്​ ടി.വിയിൽ നിന്ന്​ മാധ്യമപ്രവർത്തക രാജിവച്ചു

റിപ്പബ്ലിക്​ ടി.വിയുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച്​ മാധ്യമപ്രവർത്തക രാജിവച്ചു. ധാർമിക കാരണങ്ങളാൽ ഞാൻ രാജിവയ്​ക്കുന്നു എന്നാണ്​ റിപ്പോർട്ടർ ശാന്തിശ്രീ സർക്കാർ ട്വിറ്ററിൽ കുറിച്ചത്​. നടൻ സുശാന്ത്​ സിങ്​ രാജ്​പുതി​െൻറ മരണത്തോടനുബന്ധിച്ച്​ കാമുകി റിയ ചക്രബർത്തിയെ വേട്ടയാടാൻ ചാനൽ എം.ഡി അർണബ്​ ഗോസ്വാമി നിർബന്ധിച്ചിരുന്നെന്നും അവർ പറയുന്നു.

താൻ നടത്തിയ അന്വേഷണത്തിൽ സുശാന്തിന്​ വിഷാദരോഗമുണ്ടെന്നാണ്​ മനസിലായത്​. സുശാന്തി​​െൻറയും റിയയുടേയും കുടുംബങ്ങൾ ഇത്​ സമ്മതിച്ചിരുന്നു. എന്നാൽ റിപ്പബ്ലിക്​ ടി.വിയുടെ അജണ്ടയോട്​ ചേരാത്തതിനാൽ അത്​ വാർത്തയായില്ല. പിന്നീട്​ തന്നോട്​ ആവശ്യ​െപ്പട്ടത് റിയയുടെ സാമ്പത്തിക വിവരങ്ങൾ അന്വേഷിക്കാനാണ്​. സുശാന്തി​െൻറ പണം റിയ തട്ടിയെടുത്തെന്ന കള്ളക്കഥ ഉണ്ടാക്കുകയായിരുന്നു അർണബി​െൻറ ലക്ഷ്യം. എന്നാൽ റിയയുടെ പിതാവി​െൻറ ഉൾപ്പടെ അകൗണ്ട്​ ഡീറ്റെയിൽസ്​ പരിശോധിച്ചതിൽ നിന്ന്​ അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ്​​ ക​െണ്ടത്തിയത്​.

റിയയുടെ രണ്ട്​ ഫ്ലാറ്റ​ുകളിൽ സുശാന്ത്​ പണം മുടക്കിയിട്ടി​െല്ലന്നും കണ്ടെത്തിയിരുന്നു. എന്നാൽ അതും അജണ്ടക്ക്​ പുറത്തായതിനാൽ വാർത്തയായില്ല. പിന്നെ കാണുന്നത്​ റിയയുടെ അപ്പാർട്ട്മെൻറ്​ സന്ദർശിച്ച ഏതെങ്കിലും പാവം ആളുകളെ എ​െൻറ സഹപ്രവർത്തകരായ മാധ്യമപ്രവർത്തകർ ഉപദ്രവിക്കുന്നതാണ്​. പോലീസിനോടും ഡെലിവറി ബോയ്​സിനോടുംവരെ അവർ അനാവശ്യ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു.

​ശാന്തിശ്രീ സർക്കാർ

ഒരു സ്ത്രീയുടെ പിന്നാലെ നടന്ന്​ വസ്​ത്രം പിടിച്ച്​ വലിക്കുന്നതും ആക്രോശിക്കുന്നതും ചാനലിൽ നല്ല ഇമേജ്​ ഉണ്ടാക്കിക്കൊടുക്കുമെന്ന്​ അവർ വിശ്വസിച്ചിരുന്നു. ഇത്തരം വാർത്തകൾ കൊണ്ടുവരാത്തതിന്​ തന്നെ ശകാരിക്കുകയാണ്​ ചാനലി​െൻറ തലപ്പത്ത്​ ഉള്ളവർ ചെയ്​തത്​. അതി​െൻറ ശിക്ഷയായി 72 മണിക്കൂർ തുടർച്ചയായി ജോലി ​െചയ്യിച്ചായിരുന്നു അവർ ശിക്ഷിച്ചത്​. റിപ്പബ്ലിക്​ ടിവിയിൽ മാധ്യമപ്രവർത്തനം മരിച്ചിരിക്കുന്നു എന്നും ശാന്തിശ്രീ ട്വിറ്ററിൽ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.