ഗുജറാത്തിലെ രാജ്യസഭാ സീറ്റ്; തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: ഗുജറാത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യത്യസ്ത ദിവസങ്ങളില്‍ നടത്ത ാനുള്ള നീക്കത്തിനെതിരായ ഹരജിയിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസയച്ചു. സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാവ് പരേഷ്ഭായ് ധനാനിയാണ് ഹരജി നൽകിയത്. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.

അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെയാണ് ഗുജറാത്തിൽ രണ്ട് സീറ്റ് ഒഴിവ് വന്നത്. ഒരേ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ നിലവിലെ അംഗബലം വച്ച് ഒഴിവ് വരുന്ന രണ്ട് സീറ്റില്‍ ഒന്നിൽ കോണ്‍ഗ്രസിന് ജയിക്കാനാവും. തെരഞ്ഞെടുപ്പ് കമീഷനോടും രണ്ട് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരു ദിവസം നടത്തണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

അ​മി​ത് ​ഷാ, ​സ്​​മൃ​തി ഇ​റാ​നി എ​ന്നി​വ​ർ രാ​ജ്യ​സ​ഭ​യി​ൽ​നി​ന്ന്​ വി​ര​മി​ച്ച തീ​യ​തി മാ​റ്റി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നി​ൽ ആ​സൂ​ത്രി​ത നീ​ക്ക​മു​ണ്ടെ​ന്ന്​ കോ​ൺ​ഗ്ര​സ് ആരോപിച്ചിരുന്നു. ര​ണ്ടു സീ​റ്റും ബി.​ജെ.​പി​ക്കു​ത​ന്നെ കി​ട്ട​ത്ത​ക്ക വി​ധം ക​രു​നീ​ക്കം ന​ട​ത്തു​ക​യാ​ണ്​ ബി.​ജെ.​പി ചെ​യ്​​ത​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ അ​ഭി​ഷേ​ക്​ സി​ങ്​​വിയും ആ​രോ​പി​ച്ചിരുന്നു.

Tags:    
News Summary - Top Court Notice To Poll Body On Congress Petition On Rajya Sabha Bypolls-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.