മുംബൈ: കോവിഡിനിടെ മഹാരാഷ്ട്രയിലെ കർഷകർക്ക് പ്രതിസന്ധിയായി തക്കാളിയിലെ വൈറസ്ബാധ. മഹാരാഷ്ട്രയിലെ സത്താറ, അഹമ്മദ്നഗർ, പൂണെ തുടങ്ങിയ സ്ഥലങ്ങളിലാണ് വൈറസ്ബാധ കൂടുതലായി കാണുന്നത്. കഴിഞ്ഞ വർഷവും വൈറസ് ബാധ തക്കാളി ചെടികളെ ബാധിച്ചിരുന്നുവെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ വ്യക്തമാക്കുന്നു.
കിരൺ വാമൻ എന്ന കർഷകർ ഒന്നര ഏക്കറിലാണ് തക്കാളി കൃഷിയിറക്കിയത്. കഴിഞ്ഞ അഞ്ച് വർഷവും ഇതു പോലൊരു പ്രതിസന്ധിയുണ്ടായിട്ടില്ല. ഈ വർഷം കൃഷി ചെയ്ത തക്കാളിയുടെ 40 ശതമാനവും പാഴായി പോയെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 70 ശതമാനം വിളയേയും വൈറസ് ബാധിച്ചുവെന്ന് മറ്റൊരു കർഷകനായ കജിത് കോർഡേ പറയുന്നുന്നത്. തക്കാളികൾ മഞ്ഞ നിറമാവുകയും തൂക്കം കുറയുകയും ചെയ്യുന്നതാണ് വൈറസ് ബാധയുടെ പ്രധാനലക്ഷണങ്ങൾ.
വിത്തിെൻറ പ്രശ്നമാണ് വൈറസ് ബാധക്ക് കാരണമെന്ന് കർഷകർ പറയുന്നുണ്ടെങ്കിലും ശാസ്ത്രജ്ഞർ ഇത് നിഷേധിക്കുന്നു. അമിതമായ രീതിയിൽ നൈട്രജൻ വളങ്ങൾ ഉപയോഗിച്ചതാവാം വൈറസ് ബാധക്ക് കാരണമെന്നാണ് ഐ.സി.എ.ആർ ഡയറക്ടർ ജനറൽ ഡോ.അനന്ദ് കുമാർസിങ് പറയുന്നത്. മഹാരാഷ്ട്രയിലെ ചൂടും ചിലപ്പോൾ പ്രശ്നമാകാമെന്നും അദ്ദേഹം പറയുന്നു. വൈറസ് ബാധയെ കുറിച്ച് മഹാരാഷ്ട്ര സർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും അത് കർഷകരുമായി പങ്കുവെക്കുന്നതിൽ അവർ വീഴ്ച വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.