പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം; കോൺഗ്രസ് തെറ്റിദ്ധാരണ പരത്തുന്നു- ടോം വടക്കൻ

ബംഗളൂരു: പൗരത്വഭേദഗതി നിയമം നടപ്പാക്കിയാൽ രാജ്യത്തെ ഒരു മതവിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പൗരത്വം നഷ്​​ടപ്പെട ില്ലെന്നും ചിലർ രാഷ്​​ട്രീയപ്രേരിതമായി തെറ്റിദ്ധാരണ പരത്തുകയുമാണെന്ന് നാഷനൽ ക്രിസ്ത്യൻ ഫോറം ചെയർമാൻ ടോം വടക്കൻ ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ പീഡനമന ുഭവിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് സംരക്ഷണം നൽകുന്നതിനാണ് പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നത്. ഇതിലൂടെ രാജ്യത്തെ മറ്റു ന്യൂനപക്ഷ മതവിഭാഗത്തിലുള്ളവർക്ക് യാതൊന്നും നഷ്​​ടപ്പെടില്ല.

കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്​ട്രീയ പാർട്ടികളും സംഘടനകളും അനാവശ്യമായി തെറ്റിദ്ധാരണ പരത്തുകയാണെന്നും ടോം വടക്കൻ പറഞ്ഞു. സമരങ്ങൾ നടത്തുന്നതിൽ തെറ്റില്ല. എന്നാൽ, അക്രമസമരങ്ങൾ രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുകയാണ്. രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക, വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ല്‍ ക​ടു​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണ് ഇ​ത്ത​രം സ​മ​ര​ങ്ങ​ളു​ണ്ടാ​ക്കു​ക​. ക്രി​സ്ത്യ​ന്‍ പു​രോ​ഹി​ത​ന്മാ​രു​മാ​യി പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ങ്ങ​ള്‍ ച​ര്‍ച്ചചെ​യ്തു​വ​രു​ക​യാ​ണ്. ഉ​ത്ത​രേ​ന്ത്യ​യി​ലെ പു​രോ​ഹി​ത​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പൗ​ര​ത്വ നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള വ​സ്തു​ത​ക​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ പു​രോ​ഹി​ത​രു​മാ​യും ബ​ന്ധ​പ്പെ​ട്ടു​വ​രു​ക​യാ​ണ്.

ക​ന​ക​പു​ര​യി​ല്‍ ക്രി​സ്തു​പ്ര​തി​മ നി​ര്‍മി​ക്കാ​നു​ള്ള നീ​ക്കം മ​തസൗ​ഹാ​ര്‍ദം ത​ക​ര്‍ക്കാ​നു​ള്ള ശ്ര​മ​ത്തി​​െൻറ ഭാ​ഗ​മാ​ണ്. ഇ​തി​നു​പി​ന്നി​ല്‍ ആ​രാ​ണെ​ന്ന​ത് വ്യ​ക്ത​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ സോ​ണി​യ ​ഗാ​ന്ധി കോ​ണ്‍ഗ്ര​സി​െൻറ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണമെന്നും ടോം ​വ​ട​ക്ക​ന്‍ ആവശ്യപ്പെട്ടു. വാർത്താസ​മ്മേ​ള​ന​ത്തി​ല്‍ ക്രി​സ്ത്യ​ന്‍ ഫോ​റം സെ​ക്ര​ട്ട​റി അ​നൂ​പ് ജോ​സ​ഫ്, കെ​ന്ന​ഡി ശാ​ന്താ​റാം, ജെ​യ്‌​ജോ ജോ​സ​ഫ് എ​ന്നി​വ​രും പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ടോം വടക്കൻ ഉൾപ്പെടെയുള്ള നാഷനൽ ക്രിസ്ത്യൻ ഫോറം ഭാരവാഹികൾ ബംഗളൂരു ബിഷപ് ഹൗസിൽ വിവിധ സഭകളിലെ പുരോഹിതരുമായി ചർച്ച നടത്തി.

Tags:    
News Summary - tom vadakkan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.