പിത്രോഡ ലജ്ജിക്കണം; സിഖ്​ വിരുദ്ധ പരാമർശത്തിനെതിരെ വീണ്ടും രാഹുൽ

സാഹിബ്​: 1984ലെ സിഖ്​ വിരുദ്ധ കലാപത്തെ സംബന്ധിച്ച ഒാ​വ​ർ​സീ​സ്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ സാം പി​ത്രോഡയുടെ പ രാമർശം തള്ളിക്കൊണ്ട്​ വീണ്ടും രാഹുൽ ഗാന്ധി രംഗത്ത്​. തികച്ചും മോശമായ പരാമർശങ്ങളാണ്​ പിത്രോഡയുടെ ഭാഗത്ത്​ നിന്നുമുണ്ടായതെന്നും അതിന്​ അദ്ദേഹം രാജ്യത്തോട്​ മാപ്പ്​ പറയണമെന്നും കോൺഗ്രസ്​ അധ്യക്ഷൻ പഞ്ചാബിലെ സാഹിബിൽ തെരഞ്ഞെടുപ്പ്​ റാലിയിൽ പ​ങ്കെടുത്ത്​ കൊണ്ട്​ പറഞ്ഞു.

അദ്ദേഹം പറഞ്ഞത്​ തെറ്റാണെന്ന്​ ഞാൻ ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു. പരാമർശത്തിൽ അദ്ദേഹം ലജ്ജിക്കണമെന്നും പരസ്യമായി മാപ്പ്​ പറയണമെന്നും അറിയിച്ചതായും രാഹുൽ വ്യക്​തമാക്കി.

പിത്രോഡയുടെ പരാമർശം പരിധി ലംഘിക്കുന്നതാണെന്നും പി​ത്രോഡ മാപ്പുപറയണമെന്നും രാഹുൽ നേരത്തെ ഒരു ദേശീയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടിരുന്നു. സിഖ്​ കൂട്ടക്കൊല ഏറെ വേദനിപ്പിക്കുന്ന ചരിത്രമാണ്​. ​വ്യ​ക്തി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ കോ​ൺ​ഗ്ര​സി​​​​​െൻറ നി​ല​പാ​ടു​ക​ള​ല്ലെ​ന്നുമായിരുന്നു പ്രതികരണം.

അ​തേ​സ​മ​യം, കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം ത​ള്ളി​യ​തോ​ടെ 1984ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​ത്തെ​ക്കു​റി​ച്ചുന​ട​ത്തി​യ പ​രാ​മ​ര്‍ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്​ സാം ​പി​​ത്രോ​ഡ രം​ഗ​ത്തെ​ത്തിയിരുന്നു.

Tags:    
News Summary - Told Sam Pitroda He Should Be Ashamed: Rahul On 1984 Remark-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.