സർക്കാർ അപകടത്തിൽ; വീഴുമെന്ന്​ ആശങ്കയില്ല- കുമാരസ്വാമി

കൊൽക്കത്ത: കർണാടകയി​ൽ രാഷ്​ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി മുഖ്യമന്ത്രി എച്ച്​.ഡി കുമ ാരസ്വാമി. കർണാടകത്തിൽ സർക്കാർ അപകടത്തിലാണെന്ന്​ കുമാരസ്വാമി പറഞ്ഞു. എന്നാൽ, സർക്കാർ വീഴുമെന്ന ആശങ്കയില്ല. എം.എ ൽ.എമാരെ വരുതിയിലാക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ്​ നേതൃത്വവുമായി എം.എൽ.എമാർക്കുണ്ടായ പ്രശ്​നങ്ങളെ തുടർന്നാണ്​ പാർട്ടി കഴിഞ്ഞ ദിവസം വിളിച്ച നിയമസഭാ കക്ഷി യോഗത്തിൽ നിന്ന്​ നാല്​ പേർ വിട്ടു നിന്നത്​. എന്നാൽ, ഇൗ എം.എൽ.എമാരുമായി തനിക്ക്​​ വ്യക്​തിബന്ധങ്ങളു​ണ്ട്​. ഇവർ തങ്ങളുടെ പ​ക്ഷത്തേക്ക്​ തന്നെ തിരിച്ചെത്തുമെന്നാണ്​ പ്രതീക്ഷ. സ്വതന്ത്ര എം.എൽ.എമാരെ വിശ്വസിക്കരുതെന്ന്​ നേ​രത്തെ തന്നെ കോൺഗ്രസിന്​ മുന്നറിയിപ്പ്​ നൽകിയിരുന്നതായി കുമാരസ്വാമി കൂട്ടിച്ചേർത്തു.

കോൺഗ്രസ്​ വിളിച്ചുചേർത്ത നിയമസഭാ കക്ഷി യോഗത്തിൽ നിന്ന്​ നാല്​ എം.എൽ.എമാർ കഴിഞ്ഞ ദിവസം വിട്ടുനിന്നിരുന്നു. എം.എൽ.എമാരായ രമേഷ്​ ജാർക്കിഹോളി, ബി.നാഗേന്ദ്ര, ഉമേഷ്​ ജാദവ്​, മഹേഷ്​ കുമഹ്​താലി എന്നിവരാണ്​ യോഗത്തിൽ നിന്ന്​ വിട്ടുനിന്നത്​. രണ്ട്​ സ്വതന്ത്ര എം.എൽ.എമാർ ബി.ജെ.പി പക്ഷത്തേക്ക്​ എത്തിയതായും വാർത്തകളുണ്ടായിരുന്നു.

Tags:    
News Summary - Told Congress Don’t Trust Independent MLAs-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.