ഇത്​ അതിർത്തിയിൽ ജീവൻ ത്യജിച്ചവരെ സ്​മരിക്കാനുള്ള ദിനം -കെജ്​രിവാൾ

ന്യൂഡൽഹി: ഇന്ത്യയെ സ്വതന്ത്രവും സുരക്ഷിതവുമായി നിലനിർത്താൻ കഴിഞ്ഞ 73 വർഷത്തിനിടെ അതിർത്തിയിൽ ജീവൻ ത്യജിച്ചവരെ സ്​മരിക്കാനുള്ള ദിനമാണിതെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. ഇന്ത്യ-ചൈന അതിർത്തിയിൽ നമ്മുടെ 20 ജവാൻമാർ ജീവൻ ബലിയർപ്പിച്ചിട്ടുണ്ട്​. എണ്ണമറ്റ ജവാൻമാർ ഇക്കാലയളവിൽ രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു. സ്വതന്ത്ര്യദിനത്തിൽ സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഡൽഹിയിൽ കോവിഡ്​ വളരെയധികം നിയന്ത്രണ വിധേയമായിട്ടുണ്ട്​. ഞാൻ ഡൽഹിയിലെ ജനങ്ങളെ അഭിനന്ദിക്കുകയാണ്​. കഴിഞ്ഞ അഞ്ച്​ വർഷമായി എല്ലായിടത്തും ജനസംഖ്യ വർധിച്ചപ്പോൾ ജനംസഖ്യ 25 ശതമാനത്തോളം കുറഞ്ഞ നഗരം ഒരുപക്ഷെ ഡൽഹിയി മാത്രമായിരിക്കുമെന്നും കെജ്​രിവാൾ പറഞ്ഞു.

ഭാരത്​ മാതാ കി ജയ്​, ഇൻക്വിലാബ്​ സിന്ദാബാദ്​, വന്ദേ മാതരം എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ്​ ഡൽഹി മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്​.

Tags:    
News Summary - Today is also the day to remember those who sacrificed themselves at the border Delhi CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.