'എനിക്ക് ജോലി തന്നത് നീയല്ല'; കന്നഡയുടെ പേരിൽ എസ്.ബി.ഐ മാനേജറും ഉപഭോക്താവും തമ്മിൽ വാക്പോര് -വിഡിയോ

ബംഗളൂരു: കന്നഡയിൽ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ മാനേജരും ഉപഭോക്താവും തമ്മിൽ രൂക്ഷമായ തർക്കം. ബാങ്കിൽവെച്ച് ഇരുവരും തർക്കിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദക്ഷിണ ബംഗളൂരുവിലെ ചന്ദാപുര ബ്രാഞ്ചിലാണ് സംഘർഷമുണ്ടായത്. ഉപഭോക്താവിനോട് ഹിന്ദിയിൽ സംസാരിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.

ഇത് കർണാടകയാണ് കന്നഡയിൽ സംസാരിക്കണമെന്ന് ഉപഭോക്താവ് പറഞ്ഞു. ഇതിന് മറുപടിയായി നിങ്ങളല്ല എനിക്ക് ജോലി തന്നതെന്നായിരുന്നു ബാങ്ക് മാനേജരുടെ മറുപടി. ഇത് കർണാടകയാണെന്നായിരുന്നു ഇതിനോടുള്ള ഉപഭോക്താവിന്റെ പ്രതികരണം. ഇത് ഇന്ത്യയാണെന്ന് അതിന് ബാങ്ക് മാനേജർ മറുപടിയും നൽകി.

നിങ്ങൾക്ക് ​വേണ്ടി കന്നഡയിൽ സംസാരിക്കാൻ താൻ തയാറല്ലെന്നും ബാങ്ക് മാനേജർ വ്യക്തമാക്കി. ഒടുവിൽ ഹിന്ദിയിൽ മാത്രമേ സംസാരിക്കുവെന്ന് ഒരിക്കൽ കൂടി പറഞ്ഞാണ് ബാങ്ക് മാനേജർ സംഭാഷണം അവസാനിപ്പിച്ചത്. ആർ.ബി.ഐ നിയമം അനുസരിച്ച് പ്രാദേശിക ഭാഷയിൽ സംസാരിക്കണമെന്നത് ഉൾപ്പടെ ഉപഭോക്താവ് ചൂണ്ടിക്കാട്ടിയെങ്കിലും ബാ​ങ്ക് മാനേജർ വഴങ്ങിയില്ല.


Tags:    
News Summary - To SBI Manager's "This Is India" Remark, Customer's "Kannada First" Reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.