ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തിൽ സർക്കാർ പ്രതിനിധികൾ കൂടി വേണം -കിരൺ റിജിജു

ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കുന്ന സുപ്രീംകോടതി കൊളീജിയത്തിൽ സർക്കാർ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കേന്ദ്ര നിയമ​മന്ത്രി കിരൺ റിജിജുവിന്റെ കത്ത്. കൊളീജിയത്തിൽ സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെടുന്നത് സുതാര്യതയും പൊതു ഉത്തരവാദിത്തവും വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തെഴുതിയത്.

ഇത്തരമൊരു കാര്യത്തിന് സർക്കാർ കത്തയച്ചത് അപകടകരമായ സാഹചര്യമാണെന്ന് ആം ആദ്മി പാർട്ടി (എ.എ.പി) നേതാവ് അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. ‘ഇത് അങ്ങേയറ്റം അപകടകരമാണ്. ജുഡീഷ്യൽ നിയമനങ്ങളിൽ സർക്കാർ ഇടപെടൽ പാടില്ല’ -അദ്ദേഹം പറഞ്ഞു.

ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷനെ (എൻ‌.ജെ.‌എ‌.സി) തള്ളിക്കൊണ്ട് സുപ്രീം കോടതി നിർദേശിച്ച തുടർനടപടി മാത്രമാണ് കത്തെന്ന് റിജിജു പറഞ്ഞു. കോടതി നിർദേശത്തെ നിങ്ങൾ ബഹുമാനിക്കുമെന്ന് കരുതുന്നു. ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷനെ തള്ളിക്കളഞ്ഞു​കൊണ്ട് സുപ്രീംകോടതി ബെഞ്ച് മുന്നോട്ടുവെച്ച തുടർ നടപടി പ്രകാരമാണ് കത്തെന്നും റിജിജു ചൂണ്ടിക്കാട്ടി.

Tags:    
News Summary - "To Infuse Transparency": Centre Wants Seat In Judges' Appointments Body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.