ചെന്നൈ: തമിഴ്നാട്ടിലെ ക്രിസ്ത്യൻ മിഷനറി സ്കൂളുകളിലെ വിദ്യാർഥികൾക്ക് ബൈബിളുകൾ സൗജന്യമായി വിതരണം ചെയ്യുന്ന ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ സംഘടനയായ സ്ക്രിപ്ച്ചർ യൂനിയനിലെ സുവിശേഷ പ്രസംഗകൻ അറസ്റ്റിൽ.
പ്രായപൂർത്തിയാവാത്ത കുട്ടികൾക്കും സ്കൂൾ വിദ്യാർഥിനികൾക്കും ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയവ മുഖേന അശ്ലീല സന്ദേശങ്ങൾ അയച്ചതിന് സംഘടനയുടെ ഇംഗ്ലീഷ് പബ്ലിക്കേഷൻസ് സെക്രട്ടറിയായ സാമുവേൽ ജയ്സുന്ദറിനെയാണ് (36) കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇതേ പരാതികളുടെ അടിസ്ഥാനത്തിൽ സംഘടന നേരേത്ത പുറത്താക്കിയിരുന്നു.
കുട്ടികളോട് പതിവായി നഗ്ന ചിത്രങ്ങൾ അയച്ചുതരാനും ഇയാൾ ആവശ്യപ്പെട്ടിരുന്നു. ചില കുട്ടികളെ താമസസ്ഥലത്തേക്കു ക്ഷണിക്കുകയും ചെയ്തു.
ബൈബ്ൾ ക്ലാസുകളും സമ്മർ ക്യാമ്പുകളും നടത്തുന്നതിനിടെയാണ് വിദ്യാർഥിനികളുമായി അടുത്ത ബന്ധം പുലർത്തുന്നത്. നിരവധി പൂർവവിദ്യാർഥികൾ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ സംഘടന നേതൃത്വത്തിന് നൽകിയ പരാതികളോടൊപ്പം അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.