കോവിഡ് ബാധിച്ച് മരിക്കുന്ന മാധ്യമപ്രവർത്തകരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സ്റ്റാലിൻ

ചെന്നൈ: മാധ്യമപ്രവർത്തകർ കോവിഡ് ബാധിച്ച് മരിച്ചാൽ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നേരത്തെ അഞ്ച് ലക്ഷം രൂപയായിരുന്ന ധനസഹായമാണ് ഇപ്പോൾ 10 ലക്ഷമായി ഉയർത്തിയത്. ഇതുകൂടാതെ, കോവിഡ് സാഹചര്യത്തിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കുള്ള ഇൻസെന്റീവ് 3000ൽ നിന്ന് 5000 രൂപയായും ഉയർത്തി.

സർക്കാരിനും ജനങ്ങൾക്കും ഇടയിൽ പാലമായി പ്രവർത്തിക്കുന്നവരാണ് മാധ്യമപ്രവർത്തകർ. നിരവധി തടസ്സങ്ങൾ മറികടന്നാണ് മാധ്യമപ്രവർത്തകർ കോവിഡ് കാലത്ത് ജോലിചെയ്യുന്നത്. ജനങ്ങളെ ബോധവൽക്കരിക്കുന്നതിലും പ്രധാനപ്പെട്ട വാർത്തകളും വിവരങ്ങളും അവരിലേക്ക് എത്തിക്കുന്നതിലും മാധ്യമപ്രവർത്തകർക്ക് നിർണായകമായ പങ്കുണ്ട് - സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.

മാധ്യമപ്രവർത്തകർ സ്വന്തം സുരക്ഷ കൂടി പരിഗണിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകരെ കോവിഡ് മുൻനിര പോരാളികളായി പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - TN govt announces Rs 10 lakh aid for kin of journalists who died due to COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.