സീ ടിവിക്കും എഡിറ്റർക്കുമെതിരെ മഹുവയുടെ അവകാശലംഘന നോട്ടീസ്

ന്യൂഡൽഹി: സി.ടി.വി ചാനലിനും എഡിറ്റർ സുധീർ ചൗധരിക്കുമെതിരെ തൃണമൂൽ എം.പി മഹുവ മൊയിത്രയുടെ അവകാശ ലംഘന നോട്ടീസ്. ല ോക്സഭയിൽ താൻ നടത്തിയ കന്നിപ്രസംഗം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതിനാണ് മഹുവ അവകാശ ലംഘന നോട്ടീസ് നൽകിയത്. എന്ന ാൽ സ്പീക്കർ ഒാം ബിർള നോട്ടീസിന് അനുമതി നൽകിയില്ല.

കഴിഞ്ഞ ദിവസമാണ് മഹുവയുടെ പ്രസംഗം അമേരിക്കൻ എഴുത്തുകാരൻ മാർട്ടിൻ ലോങ്മാനിൽ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണവുമായി സി ന്യൂസ് രംഗത്തെത്തി‍യത്. എന്നാൽ ഇന്ന് മാർട്ടിൻ ലോങ്മാൻ തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി.

ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളിൽ ഞാൻ പ്രശസ്തനാണ്. ഒരു രാഷ്ട്രീയ നേതാവ് എന്‍റെ വാചകങ്ങൾ കോപ്പിയടിച്ചുവെന്നാണ് ആരോപിക്കുന്നത്. ഇത് അടിസ്ഥാന രഹിതമാണ്. തീവ്ര വലതുപക്ഷം എല്ലാ രാജ്യത്തും ഇത്തരത്തിലാണ് പെരുമാറുന്നതെന്നും ലോങ്മാൻ ട്വീറ്ററിൽ കുറിച്ചു.

കോപ്പിയടി ആരോപണങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം തന്നെ മഹുവ രംഗത്തെത്തിയിരുന്നു. തന്‍റെ പ്രസംഗത്തിലെ വാക്കുകള്‍ ഹൃദയത്തില്‍ നിന്നുള്ളതാണെന്നും പ്രസംഗം പങ്കുവച്ചവരെല്ലാവരും അവരുടെ ഹൃദയം കൊണ്ടാണ് അത് ചെയ്തതെന്നും എം.പി നേരത്തെ തന്നെ പ്രസ്താവനയില്‍ വിശദീകരിച്ചിരുന്നു.

ഇ​​ന്ത്യ ഫാ​​ഷി​​സ്​​​റ്റ്​ രാ​​ജ്യ​​മാ​​യി മാ​​റു​​ന്ന​​തി​​​​​​​െൻറ ഏ​​ഴു അ​​ട​​യാ​​ള​​ങ്ങ​​ളാ​​ണ്​ മ​ഹു​വ കന്നി പ്ര​​സം​​ഗ​​ത്തി​​ൽ നി​​ര​​ത്തി​​യ​​ത്. ബി.​​ജെ.​​പി​​ക്ക്​ ല​​ഭി​​ച്ച ജ​​ന​​വി​​ധി​ മാ​​നി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം വി​​യോ​​ജി​​പ്പി​​​​​​​െൻറ ശ​​ബ്​​​ദ​ം കേ​​ൾ​​ക്കാ​​ൻ ത​​യാ​​റാ​​വ​​ണ​​മെ​​ന്ന്​ അ​വ​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​ച്ചാ ദി​​ൻ ഇ​​വി​​ടെ​​യു​​ള്ള​​തി​​നാ​​ൽ ഈ ​​സ​​ർ​​ക്കാ​​ർ പ​​ടു​​ത്തു​​യ​​ർ​​ത്താ​​നു​​ദ്ദേ​​ശി​​ക്കു​​ന്ന ‘ഇ​​ന്ത്യ​​ൻ സാ​​മ്രാ​​ജ്യ’​​ത്തി​​​​​​​െൻറ സൂ​​ര്യ​​ന​​സ്​​​ത​​മി​​ക്കി​​ല്ലെ​​ന്ന്​ നി​​ങ്ങ​​ൾ പ​​റ​​ഞ്ഞേ​​ക്കാം. എ​​ങ്കി​​ൽ നി​​ങ്ങ​​ൾ​​ക്ക്​ അ​​ട​​യാ​​ള​​ങ്ങ​​ൾ ന​​ഷ്​​​ട​​മാ​​യി​​രി​​ക്കു​​ന്നു. ക​​ണ്ണു​​തു​​റ​​ന്ന്​ നോ​​ക്കി​​യാ​​ൽ രാ​​ജ്യം മു​​റി​​ഞ്ഞ്​ വേ​​ർ​​പ്പെ​​ടു​​ന്ന​​തി​​​​​​​െൻറ അ​​ട​​യാ​​ള​​ങ്ങ​​ൾ എ​​ല്ലാ​​യി​​ട​​ത്തും കാ​​ണാമെന്നും മഹുവ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Tags:    
News Summary - TMC's Mahua Moitra submits breach of privilege motion against Zee TV-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.