ഒക്ടോബർ മൂന്നിന് ഇ.ഡിക്കു മുമ്പിൽ ഹാജരാകില്ലെന്ന് അഭിഷേക് ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സ്കൂൾ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഇ.ഡിക്കു മുന്നിൽ ഹാജരാകില്ലെന്ന് തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി. ഒക്ടോബർ മൂന്നിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി അഭിഷേക് ബാനർജിക്ക് സമൻസ് അയച്ചിരിക്കുന്നത്.

''പശ്ചിമബംഗാളിലെ ജനങ്ങൾക്കും അവരുടെ മൗലികാവകാശങ്ങൾക്കു വേണ്ടിയുള്ള എന്റെ പോരാട്ടത്തെ തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ല. ഒക്ടോബർ 2,3 തീയതികളിൽ ഞാൻ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ പ​ങ്കെടുക്കും. നിങ്ങൾക്ക് തടയാൻ സാധിക്കുമെങ്കിൽ തടയുക.​''-എന്നാണ് അഭിഷേക് ബാനർജി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.

മഹാത്മാ ഗാദ്ധി നാഷനൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരന്റി നിയമപ്രകാരം കേന്ദ്ര സർക്കാരിൽ നിന്നു കുടിശ്ശിക കിട്ടാത്തതിനെതിരെയാണ് പ്രതിഷേധം. അധ്യാപന നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ചോദ്യം ചെയ്യാനായി നേരത്തേയും ബാനർജിയെ ഇ.ഡി വിളിപ്പിച്ചിരുന്നു. ഇൻഡ്യ സഖ്യം ആദ്യമായി ഡൽഹിയിൽ യോഗം ചേർന്ന ദിവസമായിരുന്നു ഹാജരാകണ​മെന്നാവശ്യപ്പെട്ട് ബാനർജിക്ക് സമൻസ് അയച്ചത്. അതിനാൽ ഇൻഡ്യ യോഗത്തിൽ പ​ങ്കെടുക്കാതെ അഭിഷേക് കൊൽക്കത്തയിലെ ഇ.ഡി ഓഫിസിൽ ഹാജരാവുകയായിരുന്നു.

Tags:    
News Summary - TMC's Abhishek Banerjee to skip ED questioning on October 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.