പാർഥ ചാറ്റർജി ബിശ്വജിത്തിന്​ പാർട്ട പതാക കൈമാറുന്നു

അധ്യാപക നിയമന അഴിമതി; പാർഥ ചാറ്റർജിയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കി

കൊൽക്കത്ത: അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ പാർഥ ചാറ്റർജിയെ മന്ത്രി സ്ഥാനത്തു നിന്ന് തൃണമൂൽ കോൺഗ്രസ് പുറത്താക്കി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

മന്ത്രി സ്ഥാനത്തു നിന്നും പാർട്ടി പദവികളിൽ നിന്നും പാർഥ ചാറ്റർജിയെ നീക്കണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെയാണ് യോഗം ചേർന്നത്. സ്കൂൾ അധ്യാപക നിയമന അഴിമതി കേസിലാണ് തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറലും പശ്ചിമ ബാംഗാൾ വാണിജ്യ വ്യവസായ മന്ത്രിയുമായ പാർഥ ചാറ്റർജിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്.

2014-21 കാലയളവിൽ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് അഴിമതി ആരോപണം ഉയർന്നത്. ചാറ്റർജിയുടെ കൂട്ടാളിയും നടിയുമായ അർപ്പിത മുഖർജിയുടെ ഫ്ലാറ്റുകളിൽ നടത്തിയ പരിശോധനയിൽ 50 കോടിയോളം രൂപ ഇ.ഡി കണ്ടെടുത്തിരുന്നു. നിലവിൽ ഇരുവരും ഇ.ഡി കസ്റ്റഡിയിലാണ്.

Tags:    
News Summary - TMC removes Partha Chatterjee as minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.