വോട്ടെടുപ്പിനിടെ സംഘർഷം: പശ്ചിമ ബംഗാളിൽ ടി.എം.സി പ്രാദേശിക നേതാവ് മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂരിൽ വോട്ടെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവ് മരിച്ചു. ശനിയാഴ്ച രാവിലെയോടെയാണ് ടി.എം.സി-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടിയത്.

സംഘർഷത്തിനിടെ ടി.എം.സിയുടെ പ്രാദേശിക നേതാവായ ശൈഖ് മൊയ്ബുൾ(42)മരിച്ചു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. മരണത്തിന് കാരണം ബി.ജെ.പിയാണെന്ന് ടി.എം.സി പ്രവർത്തകർ ആരോപിച്ചു. എന്നാൽ പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഒടുവിൽ പുറത്തുവന്ന വിവരം. വോട്ടെടുപ്പ് നടക്കുന്നതിനിടെ പശ്ചിമബംഗാളിലെ വിവിധയിടങ്ങളിൽ സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags:    
News Summary - TMC Leader dies after clashes break out in East Midnapore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.