കൊൽകത്ത: പശ്ചിമ ബംഗാർ മുഖ്യമന്ത്രി മമത ബാനർജിയെ ഭീഷണിപ്പെടുത്തിയ ഗവർണർ കെ.എൻ ത്രിപാഠിയെ തിരിച്ചുവിളിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്. സംസ്ഥാനത്ത് നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങളിൽ ബി.ജെ.പിയുടെ പക്ഷം പിടിച്ച് പെരുമാറിയ ഗവർണറെ മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖർജിക്കും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനും കത്ത് നൽകിയതായി പാർട്ടി ജനറൽ സെക്രട്ടറി പാർത്ഥാ ചാറ്റർജി അറിയിച്ചു.
ഗവർണർ ത്രിപാഠി ഭരണഘടനയുടെ അതിര് കടന്നാണ് പെരുമാറിയത്. മുഖ്യമന്ത്രിയോട് മോശമായ പെരുമാറ്റമാണുണ്ടായത്. ഗവർണറുടെ ഇത്തരം നടപടികൾ അനുവദിക്കാൻ കഴിയില്ല. വിഷയത്തിൽ ആഭ്യന്തരമന്ത്രി വിശദീകരണം നൽകണം. രാഷ്ട്രപതിയോട് ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ചാറ്റർജി പറഞ്ഞു.
ഗവർണർ കേസരി നാഥ് ത്രിപാഠി പ്രാദേശിക നേതാവിനെ പോലെയാണ് പെരുമാറിയതെന്ന് മമത ബാനർജി ആരോപിച്ചിരുന്നു. ഭരണഘടനാ സംരക്ഷകനായ ഗവർണറെ പോലെയല്ല ശാഖാ പ്രമുഖിനെപ്പോെലയാണ് പശ്ചിമ ബംഗാൾ ഗവർണർ ത്രിപാഠി പെരുമാറുന്നതെന്ന് രാജ്യസഭാ എം.പി ഡെറിക് ഒ ബ്രീൻ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.