Posted On
date_range Updated On
date_range ഖാലിയുടെ പൗരത്വം: തൃണമൂൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു
കൊൽക്കത്ത: ബി.ജെ.പി സ്ഥാനാർഥിക്കായി പ്രചരണം നടത്തിയ റെസ്ലിങ് താരം ഖാലിയുടെ പൗരത്വം സംബന്ധിച്ച് തൃണമൂൽ കേ ാൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. ഖാലി യു.എസ് പൗരനാണെന്നാണ് തൃണമൂൽ കോൺഗ്രസ് പരാതിയിൽ ആരോപിക്കുന്നത്. ബി.ജെ.പി ജാദവ്പൂർ ലോക്സഭ സ്ഥാനാർഥി അനുപം ഹസ്രക്ക് വേണ്ടി ഖാലി പ്രചരണത്തിനിറങ്ങിയിരുന്നു.
‘‘ഖാലി യു.എസ് പൗരത്വമുള്ളയാളാണ്.അതിനാൽ ഇന്ത്യൻ വോട്ടർമാരുടെ മനസിനെ സ്വാധീനിക്കാൻ ഒരു വിദേശിയെ അനുവദിക്കരുത്.’’ഏപ്രിൽ 27ന് നൽകിയ പരാതിയിൽ പറയുന്നു.
ജാദവ്പൂർ തെരുവിലൂടെ ഓപ്പൺ ജീപ്പിലാണ് ഖാലി ഹസ്രക്ക് വോട്ട് ചോദിച്ചുകൊണ്ട് പ്രചാരണം നടത്തിയത്. ബംഗാളി നടിയും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയുമായ മിമി ചക്രബോർത്തിെക്കതിരെയാണ് ഹസ്ര മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.