Posted On
date_range Updated On
date_range അണുനാശിനി തുരങ്കവുമായി തിരുപ്പൂർ
തിരുപ്പൂർ (തമിഴ്നാട്): കോവിഡിനെതിരെ പോരാടാൻ അണുനാശിനി തുരങ്കവുമായി തിരുപ്പൂർ ജില്ലാ ഭരണകൂടം. തുരങ്കത്തില ൂടെ നടക്കുന്നവരുടെ മേൽ അണുനശീകരണ ലായനി സ്പ്രേ ചെയ്യുന്ന രീതിയിലാണ് ഇത് സംവിധാനിച്ചിരിക്കുന്നത്.
ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് അടങ്ങിയ ലായനി മൂന്ന് പൈപ്പുകളുടെ രണ്ട് സെറ്റുകൾ വഴിയാണ് സ്പ്രേ ചെയ്യുക. തുരങ്കത്തിനുള്ളിൽ മൂന്ന് മുതൽ അഞ്ച് സെക്കൻഡ് വരെ ചെലവഴിച്ചാൽ ദേഹത്തുള്ള അണുക്കൾ നശിക്കുമെന്നാണ് അധികൃതർ പറയുന്നത്.
കോവിഡ് -19 മുൻകരുതൽ നടപടികളുടെ ഭാഗമായി തെന്നംപാളയത്തിലെ കാർഷിക ചന്തയുടെ മുന്നിൽ ഒരുക്കിയ തുരങ്കം തിരുപ്പൂർ ജില്ല കലക്ടർ കെ. വിജയകാർത്തികേയൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.