തിരുപ്പതി: ലോകത്തിലെ ഏറ്റവും സമ്പാദ്യമുള്ള ക്ഷേത്രമായ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രം ജീവനക്കാരുടെ ശമ്പളം മുടങ്ങി. ശ്രീവെങ്കടേശ്വര ക്ഷേത്രം ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പണമില്ലെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് വ്യക്തമാക്കി.
ഏപ്രിലിലെ ശമ്പളം നൽകാനായില്ലെന്ന് മാത്രമല്ല, ക്ഷേത്രത്തിലെ നിത്യചെലവിനും വകയില്ല. ലോക്ഡൗണില്‍ 400 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി. ക്ഷേത്രത്തിൽ മാത്രം പ്രതിമാസം 200-220 കോടി രൂപ മാസവരവുണ്ടായിരുന്നു. അത് നിലച്ചതായി ട്രസ്റ്റ് ചെയർമാൻ വൈ.വി. ശുബ്ബ റെഡ്ഡി പറഞ്ഞു. നേരത്തെ 1300 ശുചീകരണ ജോലിക്കാരുടെ കരാര്‍ അവസാനിപ്പിച്ചിരുന്നു. പ്രതിദിനം ലക്ഷം പേരായിരുന്നു സന്ദർശകർ.
സ്ഥിര നിക്ഷേപമായി 140 കോടിയും എട്ട് ടണ്‍ സ്വര്‍ണ നിക്ഷേപവും ഉണ്ട്. ഇതിൽ നിന്ന് ശമ്പളത്തുക പിൻവലിക്കുന്നതിനെക്കുറിച്ച് ട്രസ്റ്റ് ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.