Representational Image
Posted On
date_range Updated On
date_range ബക്കറ്റിലെ വെള്ളത്തിൽ വീണ് മൂന്ന് വയസ്സുകാരി മരിച്ചു
നാഗർകോവിൽ (തമിഴ്നാട്): കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മൂന്ന് വയസ്സുകാരി മരിച്ചു. രാജാക്കമംഗലം തെക്കുറിച്ചിയിൽ തവശി-കണ്ണാത്താൾ ദമ്പതികളുടെ മൂത്തമകൾ നിരഞ്ജന ആണ് മരിച്ചത്.
അമ്മയും ഇളയ സഹോദരിയും കോയമ്പത്തൂരിൽ ബന്ധുവീട്ടിൽ പോയതിനാൽ അച്ഛനൊപ്പമാണ് നിരഞ്ജന ഉണ്ടായിരുന്നത്. കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ കുഞ്ഞ് അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.