ന്യൂഡൽഹി: ഡൽഹി-ഹരിയാന അതിർത്തിയിൽ കർഷകപ്രക്ഷോഭം തുടരുന്ന സമരവേദിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മൂന്ന് കർഷക സ്ത്രീകൾ കൊല്ലപ്പെട്ടു. ഡൽഹിയിലെ ടിക്രി അതിർത്തിയിലാണ് സംഭവം.
ഓട്ടോറിക്ഷ കാത്ത് ഡിവൈഡറിൽ ഇരിക്കുകയായിരുന്ന സ്ത്രീകളെ ട്രക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ട് സ്ത്രീകൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ ചികിത്സയിലിക്കേ മരിച്ചു.
അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പഞ്ചാബിലെ മാനസ ജില്ലക്കാരാണ് മരിച്ച മൂന്ന് സ്ത്രീകളും.
കേന്ദ്രസർക്കാറിന്റെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കമെന്ന് ആവശ്യപ്പെട്ട് കർഷകർ 11 മാസക്കാലമായി പ്രക്ഷോഭം തുടരുന്ന സ്ഥലമാണിവിടം. കർഷക സ്ത്രീകളുടെ മരണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.