Posted On
date_range Updated On
date_range ട്രെയിൻ എൻജിൻ പാളം തെറ്റി; ഗതാഗതം തടസ്സപ്പെട്ടു
മഹാരാഷ്ട്ര: താണെ കസറ സ്റ്റേഷന് സമീപം ട്രെയിൻ എൻജിൻ പാളംതെറ്റി. മൂന്ന് ചക്രങ്ങളാണ് പാളം തെറ്റിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആർക്കും പരിക്കില്ല. ഏറെനേരം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
രാത്രി 8.15 ഓടെ കസറയ്ക്കും ഇഗത്പുരി സ്റ്റേഷനുമിടയിലാണ് പാളം തെറ്റിയത്. ഇതേതുടർന്ന് മൂന്ന് ലൈനുകളിൽ വൈദ്യുതി വിച്ഛേദിച്ചു. ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടഞ്ഞത് യാത്രക്കാരെ വലച്ചു.
അപകടം നടന്നയുടൻ ദുരന്തനിവാരണ സംവിധാനങ്ങൾ സ്ഥലത്തെത്തിച്ച് പാളം തെറ്റിയ ട്രെയിൻ നേരെയാക്കിയതായി സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. പാളം തെറ്റിയതിന്റെ കാരണം അന്വേഷിക്കുകയാണെന്നും റെയിൽവെ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.