ഉന്നാവ്​: പെൺകുട്ടിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക്​ സസ്​പെൻഷൻ

ലഖ്​നോ: ഉന്നാവ്​ ബലാത്സംഗക്കേസ്​ ഇരയായ പെൺകുട്ടിയുടെ സുരക്ഷയിൽ വീഴ്​ച വരുത്തിയ മൂന്നു​ പൊലീസുകാർക്ക്​ സസ്​പെൻഷൻ. പെൺകുട്ടിയുടെ സുരക്ഷാ ചുമതലയുള്ള വനിതാ പൊലീസുകാരായ റൂബി, സുനിത, എന്നിവർക്കും സുരേഷ്​ എന്ന പൊലീസുകാരനെയുമാണ്​ സസ്​പെൻഡ്​ ചെയ്​തിരിക്കുന്നത്​.

വാഹനാപകടം നടക്കു​േമ്പാൾ സുരക്ഷാ ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ കൂടെ ഉണ്ടായിരുന്നില്ലെന്ന്​ വ്യക്തമായിരുന്നു. കാറിൽ യാത്ര ചെയ്യാനുള്ള സ്ഥലമില്ലെന്ന്​ പറഞ്ഞ്​ സുരക്ഷാ ഉദ്യോഗസ്ഥർ പിൻമാറുകയായിരുന്നു. മറ്റൊരു വാഹനത്തിൽ പെൺകുട്ടിക്ക്​ അകമ്പടിയായും ഇവർ പോയിരുന്നില്ല.

റായ്​ബറേലിയിലേക്കുള്ള യാത്രയുടെ വിവരം പൊലീസുകാർ ​കേസിൽ പ്രതിയായ കുൽദീപ്​ സിങ്​ സെങ്കാറി​​െൻറ കൂട്ടാളികൾക്ക്​ ചോർത്തി നൽകിയെന്ന്​ പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. സുരക്ഷയിൽ വീഴ്​ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന്​ ഉത്തർപ്രദേശ്​ ഡി.ജി.പി ഒ.പി സിങ്​ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Three police personnel appointed for the security of Unnao rape survivor, have been suspended - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.