ബംഗളൂരു: കർണാടകയിൽ വെസ്റ്റ്ബംഗാൾ സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വീട് കൊള്ളടിച്ച മൂന്ന് പ്രതികൾ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് കുറ്റകൃത്യം നടന്നത്. യുവതി താമസിക്കുന്ന വീടിനുള്ളിൽ അതിക്രമിച്ച് കയറിയ 5 പേർ ലൈംഗികമായി അതിക്രമിക്കുകയും 2 മൊബൈൽ ഫോണുകളും 25,000 രൂപയും മോഷ്ടിക്കുകയും ചെയ്തു. സംഭവം നടക്കുന്ന സമയത്ത് ഇരയെകൂടാത ഒരു സ്ത്രീയും രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു.
പ്രദേശത്ത് തന്നെയുള്ളവരാണ് അക്രമികൾ. പ്രതികളിൽ മൂന്നു പേർ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. 2 പേർ ഒളിവിലും. അക്രമത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഡി.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ബലാൽസംഗം, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.