മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് -19 സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു. വിദർഭ മേഖലയിയെ യവത്മാലിൽ രണ്ടുപേർക് കും നാഗ്പുരിൽ ഒരാൾക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. മാർച്ച് ഒന്നിന് ദുബൈയിൽ നിന്നെത്തിയവരാണ് യ വത്മാലിൽ രോഗം ബാധിച്ചവർ. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് ഏഴുപേർ ഏകാന്ത വാർഡിൽ നിരീക്ഷണത്തിലാണ്.
ഇതിനിടെ, വൈറസ് ബാധ സംശയിച്ച് ഏകാന്ത വാർഡിൽ നിരീക്ഷണത്തിലായിരുന്ന നാലുപേർ നാഗ്പുരിലെ ആശുപത്രിയിൽനിന്ന് ചാടിപ്പോയത് ആശങ്കയുണ്ടാക്കി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മൂന്നുപേരെ ശനിയാഴ്ച അധികൃതർ പിടികൂടി തിരികെയെത്തിച്ചു.
കോവിഡ് -19 സ്ഥിരീകരിക്കുന്നതിനു മുമ്പ് 64കാരനെ ചികിത്സിച്ച മുംബൈ സ്വകാര്യ ഹോസ്പിറ്റലിലെ എട്ടു ഡോക്ടർമാരെയും നഴ്സുമാരെയും ആശുപത്രിയിലെ ഏകാന്ത വാർഡിലേക്ക് മാറ്റി. മറ്റ് 74 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ എട്ടിന് ഭാര്യക്കും മകനുമൊപ്പം ദുബൈയിൽ നിന്നെത്തിയ 64കാരൻ അസ്വസ്ഥതയെ തുടർന്ന് സ്വകാര്യ ഹോസ്പിറ്റലിൽ എത്തുകയായിരുന്നു. ഇദ്ദേഹത്തെ കിടത്തിച്ചികിത്സിക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.