യു.പിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വെടിയേറ്റ് മരിച്ചനിലയിൽ; ഒരാൾക്ക് ഗുരുതര പരിക്ക്
ലഖ്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വെടിയേറ്റ് മരിച്ചനിലയിൽ. ഗുരുതരമായി പരിക്കേറ്റ 60കാരിയെ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു.
ഞായറാഴ്ച രാത്രി ലോനി പ്രദേശത്തെ വീട്ടിൽ അക്രമികൾ നുഴഞ്ഞുകയറി വെടിയുതിർക്കുകയായിരുന്നു. വസ്ത്ര വ്യാപാരിയായ റിയാസുദ്ദീെൻറ വീടും കടയും തകർത്തശേഷം അദ്ദേഹത്തെയും രണ്ടു മക്കളായ അജ്ജുവിനെയും ഇമ്രാനെയും വെടിയുതിർത്ത് കൊലപ്പെടുത്തി. റിയാസുദ്ദീെൻറ ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
'മരിച്ച മൂന്നുപേരുടെയും ശരീരത്തിൽ വെടിയേറ്റതിെൻറ പാടുകളുണ്ടായിരുന്നു. പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്. പൊലീസിെൻറ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്' -പൊലീസ്പറഞ്ഞു. അന്വേഷണസംഘം വീടും കടയും സന്ദർശിച്ച് തെളിവെടുത്തു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.