Posted On
date_range Updated On
date_range മദ്യകുപ്പിയുമായി ഫോട്ടോക്ക് പോസ് ചെയ്ത സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
റെയ്സൻ: മദ്യകുപ്പിയുമായി ഫോട്ടോക്ക് പോസ് ചെയ്ത മധ്യപ്രദേശിലെ മൂന്നു സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യപ്രദേശ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരായ അജയ് ദകഡ്, ദർമേന്ദ്ര മെഹ്റ, ധയരാം അർമ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
റെയ്സൻ കലക്ടർ ഉമാശങ്കർ ഭാർഗവയുടെ നിർദേശത്തെ തുടർന്ന് ബറേലി എസ്.ഡി.എം ബ്രജേന്ദ്ര സിങ് റാവത്ത് ആണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ മദ്യകുപ്പി ഉയർത്തി പിടിച്ച് നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.