പ്രതിപക്ഷമില്ലാതെ മൂന്ന്​ തൊഴിൽചട്ട ഭേദഗതികൾ രാജ്യസഭ പാസാക്കി

ന്യൂഡൽഹി: പ്രതിപക്ഷമില്ലാതെ തൊഴിലാളി​കളെ ബാധിക്കുന്ന മൂന്ന്​ തൊഴിൽചട്ട ഭേദഗതികൾ രാജ്യസഭ പാസാക്കി. കാർഷിക ബില്ലുകൾ വോ​ട്ടെടുപ്പില്ലാ​െത പാസാക്കിയതിൽ വിയോജിച്ച എട്ടു എം.പിമാരെ സസ്​പെൻഡ്​ ചെയ്​തതിൽ പ്രതിഷേധിച്ച്​ പ്രതിപക്ഷ അംഗങ്ങൾ സഭ ബഹിഷ്​കരിച്ചിരുന്നു.

സാമൂഹിക സുരക്ഷ, വ്യവസായ ബന്ധം, തൊഴിൽ സുരക്ഷ -ആരോഗ്യം -തൊഴിൽ സാഹചര്യം എന്നീ ബില്ലുകളാണ്​ പാസാക്കിയത്​. ബില്ലുകൾ ലോക്​സഭയും ചൊവ്വാഴ്​ച ഏകപക്ഷീയമായി പാസാക്കിയിരുന്നു. ബുധനാഴ്​ച ​ബിൽ രാജ്യസഭയും കടന്നു. ഇനി രാഷ്​ട്രപതി ഒപ്പുവെച്ചാൽ നിയമമാകും.

തൊഴിലാളികൾക്ക്​ സുരക്ഷിത അന്തരീക്ഷം നൽകുന്നതായിരിക്കും പുതിയ ബില്ലുകളെന്ന്​ തൊഴിൽ മന്ത്രി സന്തോഷ്​ ഗാങ്​വർ പറഞ്ഞു. തൊഴിലാളികൾക്ക്​ സാമൂഹിക സുരക്ഷ ആനുകൂല്യങ്ങൾ ഉറപ്പുനൽകുമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.

തൊഴിൽ ബില്ലുകൾ നിയമമാകുന്നതോടെ സർക്കാർ അനുമതിയില്ലാതെ 300 തൊഴിലാളികൾ വരെയുള്ള സ്​ഥാപനങ്ങൾക്ക്​​ തൊഴിലാളികളെ പിരിച്ചുവിടാനാകും. പുതുതായി നിയമനവും നടത്താം. 16 സംസ്​ഥാനങ്ങൾ ഇതിനോടകം ഈ നിയമങ്ങൾ നടപ്പാക്കിയിട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. ബില്ലുകൾ തൊഴിലാളികളുടെ അവകാശങ്ങൾക്ക്​ എതിരാണെന്നും പ്രതിഷേധങ്ങൾ ഉൾപ്പെടെ വിലക്കുമെന്നും പ്രതിപക്ഷ തൊഴിലാളി സംഘടനകൾ വ്യക്തമാക്കി.

Tags:    
News Summary - Three Labour Code Bills Passed In Rajya Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.