മഹാകുംഭമേളക്ക് തിരിച്ച മിനി ട്രക്ക് എസ്‌.യു.വിയുമായി കൂട്ടിയിടിച്ച് മധ്യപ്രദേശിൽ മൂന്ന് മരണം

ഭോപാൽ: മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ മഹാ കുംഭത്തിനായി പ്രയാഗ്‌രാജിലേക്ക് ആളുകളെ കയറ്റിപ്പോവുകയായിരുന്ന മിനി ട്രക്ക് എസ്‌.യു.വിയുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ്.

ജില്ലാ ആസ്ഥാനത്ത് നിന്ന് 45 കിലോമീറ്റർ അകലെ സത്‌ന-ചിത്രകൂട് സംസ്ഥാന പാതയിൽ ഞായറാഴ്ച പുലർച്ചെയാണ് കൂട്ടിയിടിച്ചതിന് ശേഷം ട്രക്ക് മറിഞ്ഞതെന്ന് മജ്‌ഗാവ പോലീസ് സ്റ്റേഷൻ ഇൻചാർജ് ആദിത്യ നാരായൺ ധുർവെ പറഞ്ഞു.

സംഭവത്തെത്തുടർന്ന് റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. പ്രയാഗ്‌രാജിൽ നിന്ന് ചിത്രകൂട് വഴി മടങ്ങി ദാമോയിലേക്ക് പോകുകയായിരുന്നു എസ്‌.യു.വിയിലെ ആളുകൾ.

മഹേന്ദ്ര പട്ടേൽ (52), മനീഷ പട്ടേൽ (31), മകൻ ജിതേന്ദ്ര പട്ടേൽ (11) എന്നിവരാണ് മരിച്ചത്. രണ്ട് വാഹനങ്ങളിലുണ്ടായിരുന്ന മറ്റ് പത്ത് പേർ പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.


Tags:    
News Summary - Three killed, 10 injured as mini truck carrying people to Maha Kumbh collides with SUV in M.P.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.