ഹിമാചൽ പ്രദേശിൽ വിനോദസഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ ശനിയാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ മൂന്ന് വിനോദ സഞ്ചാരികൾ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓട്ട് ലുഹ്രി സൈഞ്ച് ദേശീയ പാത 305ൽ ജലോദയ്ക്ക് സമീപമാണ് അപകടം. ഡൽഹിയിൽ നിന്നും വന്ന വിനോദ സഞ്ചാരികളുടെ ടെമ്പോ ട്രാവലറാണ് കൊക്കയിലേക്ക് മറിഞ്ഞത്.

ജലോരി ജോട്ടിൽ നിന്ന് മടങ്ങുമ്പോളാണ് അപകടത്തിൽ പെട്ടത്. ഡൽഹി വിഷ്ണു ഗാർഡൻ സ്വദേശിനിയായ ദീപാലി, രാജസ്ഥാനിലെ കോട്ട സ്വദേശിയായ സിമ്രാൻ, പശ്ചിമ ഡൽഹി സ്വദേശി അമിത് കുമാർ എന്നിവർ അപകടത്തിൽ മരിച്ചു. പരിക്കേറ്റ 19 പേർ ഹിമാചലിലെ ബഞ്ചാർ ആശുപത്രിയിൽ ചികിത്സയിലാണ്. അവരിൽ ചിലരെ കുളു ജില്ലയിലെ റീജിണൽ ആളുപത്രിയിലേക്കും റഫർ ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Three killed as tourist vehicle falls into gorge in Himachal Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.