മധ്യപ്രദേശിൽ അജ്ഞാത വാഹനമിടിച്ച് മൂന്ന് മാധ്യമ പ്രവർത്തകർ മരിച്ചു

ഭോപാൽ: മധ്യപ്രദേശിൽ അജ്ഞാത വാഹനമിടിച്ച് മൂന്ന് മാധ്യമ പ്രവർത്തകർ മരിച്ചു. സലാമത്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭോപ്പാൽ -വിദിഷ റോഡിലാണ് സംഭവം. വിദിഷ പ്രസ് ക്ലബ് പ്രസിഡന്‍റ് രാജേഷ് ശർമ, മാധ്യമപ്രവർത്തകരായ സുനിൽ ശർമ, നരേന്ദ്ര ദീക്ഷിത് എന്നിവരാണ് മരിച്ചത്.

ബൈക്കിൽ ഭോപാലിൽ നിന്ന് വിദിഷയിലേക്ക് പോകവെ മാധ്യമ പ്രവർത്തകർ സഞ്ചരിച്ച ബൈക്കിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുവെച്ച്തന്നെ മരിച്ചു. മാധ്യമ പ്രവർത്തകരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കുടുംബങ്ങൾക്ക് നാല് ലഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും അറിയിച്ചു.

'അന്തരിച്ച രാജേഷ് ശർമ്മ, സുനിൽ ശർമ്മ, നരേന്ദ്ര ദീക്ഷിത് എന്നിവരുടെ കുടുംബം തങ്ങളൊറ്റക്കാണെന്ന് കരുതരുത്. ഈ ദു:ഖസമയത്ത് എല്ലാവരും കുടുംബത്തോടൊപ്പമുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം സംസ്ഥാന സർക്കാർ നൽകും.' -മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Three journalists killed in road accident in Bhopal, CM announces Rs 4 lakh aid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.