representational image

കശ്​മീരിൽ മണിക്കൂറിനിടെ മൂന്ന്​ പേരെ തീവ്രവാദികൾ വെടിവെച്ചുകൊന്നു

ശ്രീനഗർ: കശ്​മീരിൽ ഒരുമണിക്കൂറിനിടെ മൂന്ന്​ വ്യത്യസ്​ത സംഭവങ്ങളിലായി മൂന്നുപേർ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പൊലീസ്​.

പ്രമുഖ ബിസിനസുകാരനും ബിന്ദ്രു മെഡിക്കേറ്റ്​ ഫാർമസി ഉടമയുമായ മഖൻ ലാലാണ്​ മരിച്ചവരിൽ ഒരാൾ. തെരുവു കച്ചവടക്കാരനും കാബ്​ ഡ്രൈവറുമാണ്​ മരിച്ച മറ്റ്​ രണ്ടുപേരെന്ന്​ പൊലീസ്​ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ട്​ ഏഴുമണിക്ക്​ ശ്രീനഗറിലെ ഇഖ്​ബാൽ പാർക്കിലുള്ള ഫാർമസിക്കകത്ത്​ വെച്ചാണ് 70കാരനായ​ മഖൻ ലാലിനെ ഭീകരർ വെടിവെച്ച്​ കൊന്നതെന്ന്​ പൊലീസ്​ വ്യക്തമാക്കി. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

പൊലീസ്​ സംഭവ സ്​ഥലത്തെത്തിയെങ്കിലും ഭീകരർ രക്ഷപെട്ടിരുന്നു. ഫാർമസി സീൽ ചെയ്​ത പൊലീസ്​ അക്രമികളെ പിടികൂടാൻ തെരച്ചിൽ ശക്തമാക്കി.

ശ്രീനഗറിന്‍റെ പ്രാന്തപ്രദേശത്തുള്ള ലാൽ ബസാറിലെ തെരുവുകച്ചവടകാരനായ വീരേന്ദർ പാസ്വാനാണ്​ വെടിയേറ്റ്​ മരിച്ച രണ്ടാമത്തെയാൾ. ബിഹാറിലെ ഭഗൽപൂർ സ്വദേശിയായ പാസ്വാൻ കശ്​മീരിലെ സാദിബാലിലായിരുന്നു താമസിച്ചുവന്നിരുന്നത്​. നാലുദിവസത്തിനിടെ നാല്​ സിവിലിയൻമാരാണ്​ കശ്​മീരിൽ കൊല്ലപ്പെടുന്നത്​.

ബന്ദിപ്പോരയിൽ വെച്ചാണ്​ തീവ്രവാദികൾ മറ്റൊരു സിവിലിയനെ വധിച്ചത്​. പ്രദേശത്ത്​ ടാക്​സി ഡ്രൈവറായി ജോലി ചെയ്യുന്ന മുഹമ്മദ്​ ശാഫിക്ക്​ നേരെയാണ്​ ഭീകരർ നിറയൊഴിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു.

ശനിയാഴ്​ച സുരക്ഷ സേനയുമായി ബന്ധമുണ്ടെന്നാരോപിച്ച്​ മാജിദ്​ അഹമദ്​ ഗോജ്​രി, മുഹമ്മദ്​ ശാഫി ദർ എന്നിവരെ ഭീകരർ വധിച്ചിരുന്നു. ദ റെസിസ്റ്റൻസ്​ ഫ്രണ്ട്​ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

Tags:    
News Summary - three civilians Killed In three Terror Attacks In An Hour In Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.